March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • ടി.കെ. ഗോപിനാഥിൻ്റെ ഫോട്ടോ പ്രദർശനം തുടങ്ങി

ടി.കെ. ഗോപിനാഥിൻ്റെ ഫോട്ടോ പ്രദർശനം തുടങ്ങി

By on December 2, 2025 0 63 Views
Share


മയ്യഴി :പള്ളൂർ പ്രിയദർശിനി യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ മയ്യഴിമേളം സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി പള്ളൂർ കസ്തൂർബാ ഗാന്ധി ഹൈസ്കൂളിൽ ഫോട്ടോ പ്രദർശനം തുടങ്ങി. ചിത്രകാരനും ഫോട്ടോഗ്രാഫറും തലശ്ശേരി വിദ്യാഭ്യാസ ജില്ലാ സ്കൗട്ട് ആൻഡ് ഗൈഡ് അസി. കമ്മീഷണറുമായ ടി.കെ. ഗോപിനാഥിന്റെ – തൊഴിലും ജീവിതവും കലയും ജീവിതവും – എന്ന പേരിലുള്ള ഫോട്ടോകളുടെ പ്രദർശനമാണ്. വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി ഉദ്ഘാടനം ചെയ്തു.


രമേശ് പറമ്പത്ത് എം.എൽ.എ, സത്യൻ കേളോത്ത്, ആനന്ദ കുമാർ പറമ്പത്ത്, ചാലക്കര പുരുഷു, എം. മുസ്തഫ, ഡോ.
കെ.ചന്ദ്രൻ, കെ.കെ. രാജീവ്, ഫോട്ടോഗ്രാഫർ ടി.കെ. ഗോപിനാഥൻ,എം.എ. കൃഷ്ണൻ, കെ.വി. സന്ദീപ്, കെ.വി. ഹരീന്ദ്രൻ, അലി അക്ബർ ഹാഷിം തുടങ്ങിയവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *