January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • ‘രാഹുലിന്‍റെത് അതിതീവ്ര പീഡനം, എം മുകേഷിന്‍റെത് തീവ്രത കുറഞ്ഞ പീഡനം’; വിചിത്ര വാദവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ

‘രാഹുലിന്‍റെത് അതിതീവ്ര പീഡനം, എം മുകേഷിന്‍റെത് തീവ്രത കുറഞ്ഞ പീഡനം’; വിചിത്ര വാദവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ

By on December 3, 2025 0 78 Views
Share

എം മുകേഷിന്‍റെത് തീവ്രത കുറഞ്ഞ പീഡനം എന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ. രാഹുൽ മാങ്കൂട്ടത്തിലിന്‍റെത് അതിതീവ്ര പീഡനമാണെന്നും മുകേഷിന്റെത് പീഡനം എന്ന് ഞങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ലസിത നായർ പറഞ്ഞു.

മുകേഷിന് എതിരെ കോടതിയുടെ ശിക്ഷ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. വ്യക്തമായ തെളിവുകളോ പരാതിയോ ഇല്ലാത്തതുകൊണ്ടാണ് മുകേഷ് പുറത്തുനിൽക്കുന്നത്. രണ്ടും രണ്ട് പശ്ചാത്തലത്തിലുള്ളത് ആണ്. മുകേഷിന്റേത് പീഡനം എന്ന് സിപിഐഎം അംഗീകരിച്ചിട്ടില്ല. മുകേഷിന്റെ കാര്യം നിയമത്തിനുവിടുന്നു. സിപിഐഎമ്മിന് പരാതി കിട്ടിയാൽ അതെല്ലാം പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് ലസിത നായർ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിൽ ജനാധിപത്യ കേരളത്തിനു നാണക്കേട്. പൊലീസിനെ വെട്ടിച്ചു നടക്കുന്ന ലൈംഗിക കുറ്റവാളി ആണ്. കോൺഗ്രസ് അയാളെ സംരക്ഷിക്കുന്നു. മാറ്റി നിർത്തണമായിരുന്നു. ബലാൽസംഗ വീരൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നോമിനികളാണ് പത്തനംതിട്ടയിലെ കോൺഗ്രസ് സ്ഥാനാർഥികൾ. രാഹുലിനെ അനുകൂലിക്കുന്നവർക്ക് സീറ്റ് നൽകി.

ശ്രീനാദേവി കുഞ്ഞമ്മയുടെ സ്ഥാനാർത്ഥിത്വം പിൻവലിക്കണം. രാഹുലിനെ പിന്തുണച്ച ആളാണ് ശ്രീനാദേവി. പീഡനത്തിന് കൂട്ടുനിന്ന ഫെന്നി നൈനാൻ അടൂരിൽ സ്ഥാനാർഥിയാണ്. രാഹുലിനെ പിന്തുണച്ച ശ്രീനാ ദേവിയെ സിപിഐയിൽ നിന്ന് എത്തിച്ചു കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി. ശ്രീനാദേവി സ്ത്രീകൾക്ക് അപമാനം; സ്ഥാനാർത്ഥിത്വം പിൻവലിക്കണം. നടിമാർ അടക്കം രാഹുലിനെ പിന്തുണയ്ക്കുന്നത് സ്ത്രീ സമൂഹത്തിന് നാണക്കേട്. സംസ്ഥാന വ്യാപക പ്രതിഷേധം മഹിളാ അസോസിയേഷൻ നടത്തുമെന്നും ലസിത നായർ കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *