January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്; രണ്ടാം പ്രതി ജോബി ജോസഫ് മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കി

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്; രണ്ടാം പ്രതി ജോബി ജോസഫ് മുൻകൂര്‍ ജാമ്യാപേക്ഷ നല്‍കി

By editor on December 11, 2025
0 28 Views
Share

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ അതിജീവിതയുടെ കേസില്‍ രണ്ടാം പ്രതിയായ ജോബി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ നല്‍കി.

അടൂർ സ്വദേശിയായ ജോബി ജോസഫ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.

 

വലിയമല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത ഈ കേസില്‍ രാഹുലിനെതിരെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം, നിർബന്ധിത ഭ്രൂണഹത്യ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിർബന്ധിത ഭ്രൂണഹത്യ: രണ്ടാം പ്രതിയുടെ പങ്ക്

 

കേസിലെ നിർബന്ധിത ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് രണ്ടാം പ്രതിയായ ജോബി ജോസഫിന്റെ പങ്ക് അതിജീവിതയുടെ മൊഴിയില്‍ വ്യക്തമാക്കുന്നു. ഗർഭച്ഛിദ്രം നടത്തിയത് ഗുളിക കഴിച്ചാണെന്നും, രാഹുലിന്റെ സുഹൃത്തായ ജോബിയാണ് ഈ ഗുളികകള്‍ എത്തിച്ചു നല്‍കിയതെന്നുമാണ് അതിജീവിത പോലീസിന് നല്‍കിയ 20 പേജ് വരുന്ന മൊഴിയില്‍ പറയുന്നത്. ഗുളിക കഴിച്ച വിവരം രാഹുല്‍ വീഡിയോ കോളിലൂടെ ഉറപ്പാക്കിയതായും മൊഴിയുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *