January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ‘രാജ്യത്തിന് വേണ്ടത് ഒരു ഫുൾ ടൈം പ്രതിപക്ഷ നേതാവ്, ജനവിരുദ്ധ ബില്ല് വരുമ്പോൾ രാഹുൽഗാന്ധി വിദേശത്ത് BMW ബൈക്ക് ഓടിക്കുകയായിരുന്നു ‘: ജോണ്‍ ബ്രിട്ടാസ്

‘രാജ്യത്തിന് വേണ്ടത് ഒരു ഫുൾ ടൈം പ്രതിപക്ഷ നേതാവ്, ജനവിരുദ്ധ ബില്ല് വരുമ്പോൾ രാഹുൽഗാന്ധി വിദേശത്ത് BMW ബൈക്ക് ഓടിക്കുകയായിരുന്നു ‘: ജോണ്‍ ബ്രിട്ടാസ്

By on December 19, 2025 0 62 Views
Share

രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ജോൺ ബ്രിട്ടാസ് എം പി. രാഹുൽ ഗാന്ധി സഭയിൽ ഉണ്ടാകേണ്ടതായിരുന്നു. ബില്ലിനെതിരെ ചർച്ച നടക്കുമ്പോൾ രാഹുൽഗാന്ധി വിദേശത്ത് ബിഎംഡബ്ലിയു പരിശോധിക്കുന്നു. കോൺഗ്രസിലെ പ്രധാനപ്പെട്ട എംപിമാർ തന്നെ ഈ കാര്യങ്ങൾ പറയുന്നുണ്ട്.രാഹുൽ ഗാന്ധിയുടെ സാന്നിധ്യം അനിവാര്യമായിരുന്നു. കേരളത്തിലെ എംപിമാർ രഹസ്യമായി ഇത് പറയുന്നുണ്ട്. ജനവിരുദ്ധമായ ബില്ല് വരുമ്പോൾ പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷം നേതാവ് ഒരു വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നുവെങ്കിൽ അത് വലിയ കളങ്കം ആകുമായിരുന്നില്ലേ.

രാജ്യത്ത് ഫുൾടൈം പ്രതിപക്ഷ നേതാവ് വേണം. ജനവിരുദ്ധ ബില്ല് പാർലമെൻ്റിൽ പരിഗണിക്കുമ്പോൾ രാഹുൽഗാന്ധി BMW ബൈക്ക് ഓടിക്കുകയായിരുന്നു.ഒരാഴ്ച കഴിഞ്ഞ് ബൈക്ക് ഓടിച്ചാൽ പോരേ?BMW കമ്പനി അവിടെതന്നെ ഉണ്ടാകുമല്ലോ.പൂട്ടിപോകില്ലല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.

സർക്കാറിന്റെ നടപടികൾ എല്ലാവർക്കും അറിയാം. തൊപ്പിയിൽ നിന്ന് പ്രാവിനെ എടുക്കുന്ന മജീഷിനെ പോലെയാണ് സർക്കാർ നടപടികൾ. ആകസ്മികമായാണ് പ്രധാനപ്പെട്ട നിയമങ്ങൾ കൊണ്ടുവന്ന് പാസാക്കുന്നത്.

VB RAM G RAM, ഇന്ത്യയുടെ ചരിത്രത്തിൽ ഇതുപോലൊരു നിയമനിർമാണം നടന്നിട്ടില്ല. ഇത്രയും വ്യാപകമായ പ്രത്യാഘാതമുള്ള ഒരു ബില്ല് അർദ്ധരാത്രിയിൽ പാസാക്കുക എന്നുള്ളത് വലിയൊരു കളങ്കമായി മാറി. രണ്ടാഴ്ചത്തേക്ക് ബില്ല് പഠിക്കാൻ വേണ്ടി സെലക്ട് കമ്മിറ്റിക്ക് അയക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ബില്ല് പരിഗണിക്കാം എന്ന് പറഞ്ഞു. അതുപോലും കേൾക്കാതെ തിരക്കുപിടിച്ച് ബില്ല് പാസാക്കി. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറഞ്ഞില്ല. ശക്തമായ പ്രതിഷേധം ഉണ്ടാകും.

22ന് ഇടതുപക്ഷ കക്ഷികൾ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. 25 കോടിയോളം വരുന്ന ജനങ്ങളെ ബാധിക്കുന്ന നിയമനിർമ്മാണമാണ് നടത്തിയത്. പദ്ധതിയെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഭാഗമായാണ് ബില്ല് കൊണ്ടുവന്നത്. രണ്ട് ബില്ലുകൾ പാശ്ചാത്യരോടുള്ള ദാസ്യ സ്വഭാവം പ്രകടിപ്പിക്കാനുള്ളത്.

ഒരു ബില്ല് സാധാരണക്കാരോടുള്ള യുദ്ധ പ്രഖ്യാപനം. പദ്ധതിയിയെ കൊല ചെയ്യുന്നതിനുള്ള സമീപനമാണ് ഉണ്ടായിരിക്കുന്നത്. ഇത്രമൊരു ശിക്ഷയ്ക്ക് ഒരിക്കലും റാമിന്റെ പേര് ഉപയോഗിക്കാൻ പാടില്ലെന്നും ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *