January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • അനധികൃത സ്വത്തുസമ്ബാദന കേസ്: പി വി അന്‍വറിനെ ഇ ഡി അറസ്റ്റ് ചെയ്തു

അനധികൃത സ്വത്തുസമ്ബാദന കേസ്: പി വി അന്‍വറിനെ ഇ ഡി അറസ്റ്റ് ചെയ്തു

By editor on January 8, 2026
0 89 Views
Share

അനധികൃത സ്വത്തുസമ്ബാദന കേസില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ്‌ ചെയ്‌തു

കൊച്ചി ഓഫീസിലെ ചോദ്യം ചെയ്യലിന് പിന്നാലെ‌ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇ ഡി ഓഫീസില്‍ വ്യാഴം രാവിലെ 10.30ന്‌ ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ടുവരെ നീണ്ടു നിന്നിരുന്നു.

 

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ (കെഎഫ്‌സി) 2015ല്‍ വായ്പത്തട്ടിപ്പ് നടത്തിയെന്നാണ് കേസ്. നവംബറില്‍ അന്‍വറിന്റെ വീട്ടിലടക്കം ഇഡി പരിശോധന നടത്തിയിരുന്നു.

അന്‍വറുമായി ബന്ധമുള്ള മാലാംകുളം കണ്‍സ്ട്രക്ഷന്‍സിന്റെ പേരിലുള്ള 7.5 കോടിരൂപയുടേയും പീവീആര്‍ ഡെവലപ്പേഴ്‌സിന്റെ പേരിലെടുത്ത 3.05 കോടിയുടേയും 1.56 കോടിയുടേയും വായ്പകള്‍ തിരച്ചടയ്ക്കാതായതോടെ കോര്‍പ്പറേഷന്റെ 22.3 കോടി രൂപ നിഷ്‌ക്രിയ ആസ്തിയായി മാറി. ഒരേ വസ്തുവിന്റെ ഈടില്‍ ഒന്നിലധികം വായ്പകള്‍ അനുവദിച്ചതായും കെഎഫ്‌സി ഉദ്യോഗസ്ഥരുടെ മൊഴികള്‍ ലഭിച്ചിരുന്നു.

ഇതില്‍ അന്വേഷണം നടത്തിയ ഇഡി അന്‍വറിന്റെ സ്ഥാപനങ്ങളുടെ ആസ്തിമൂല്യം അഞ്ചുവര്‍ഷംകൊണ്ട് വലിയ തോതില്‍ വര്‍ധിച്ചതായി കണ്ടെത്തി. ഇതേക്കുറിച്ച്‌ തൃപ്തികരമായ വിശദീകരണം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇഡി പി വി അന്‍വറിനെ നോട്ടീസയച്ചു വിളിച്ചുവരുത്തി ചോദ്യം ചെയ്തത്

Leave a comment

Your email address will not be published. Required fields are marked *