January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ‘മാപ്പ് പറയില്ല, കേസും കോടതിയും പുത്തരിയല്ല’; ജമാ അത്തെ ഇസ്ലാമി വിവാദത്തിൽ എ. കെ. ബാലൻ

‘മാപ്പ് പറയില്ല, കേസും കോടതിയും പുത്തരിയല്ല’; ജമാ അത്തെ ഇസ്ലാമി വിവാദത്തിൽ എ. കെ. ബാലൻ

By on January 10, 2026 0 31 Views
Share

ജമാ ആത്തെ ഇസ്ലാമി- മാറാട് പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലൻ. മത ന്യൂനപക്ഷങ്ങൾക്ക് എതിരായി ഒന്നും പറഞ്ഞിട്ടില്ല. ന്യൂനപക്ഷ വിരുദ്ധ മനസിന്റെ ഉടമയാണ് താൻ എന്ന് വരുത്താനാണ് ജമാഅത്തെ ഇസ്ലാമിയുടെ ശ്രമമെന്നും എ കെ ബാലൻ കുറ്റപ്പെടുത്തി.തനിക്കെതിരെ അയച്ചിട്ടുള്ള വക്കീൽ നോട്ടീസിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വസ്തുതാവിരുദ്ധവും തെറ്റിധരിപ്പിക്കുന്നതും ആണ്. തന്നെയും തന്റെ പാർട്ടിയെയും പൊതുസമൂഹത്തിന് മുന്നിൽ അവഹേളിക്കുന്നതനും അപമാനിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണ്. കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ഭരണഘടനാപരമായ മൂല്യങ്ങൾ മുറുകെ പിടിക്കുന്നയാളാണ് താനെന്നും വാർത്താസനമ്മേളനത്തിൽ എ.കെ. ബാലൻ കൂട്ടിച്ചേർത്തു. നോട്ടീസിൽ ആവശ്യപ്പെട്ടതുപോലെ ഒരുകോടി രൂപ നഷ്ടപരിഹാരം നൽകാൻ താനൊരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അറുപത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ഒരു ആക്ഷേപവും ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയിട്ടില്ല.തനിക്കെതിരെയുള്ള വിവാദത്തിലൂടെ താനൊരു ന്യൂനപക്ഷ വിരുദ്ധ മനസ്സിന്റെ ഉടമയാണെന്ന് വരുത്തുന്നതിനുള്ള ശ്രമമുണ്ട്. ആകർഷകമായ ഒരു പ്രൊഫഷണൽ ജീവിതം ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയ വ്യക്തിയാണ് താൻ. പൊതുജീവിതത്തിൽ ഇന്നേവരെ മതനിരപേക്ഷതയ്‌ക്കെതിരായിട്ടോ മതന്യൂനപക്ഷവിരുദ്ധസമീപനമോ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

വർഗീയതയ്‌ക്കെതിരെ ശബ്ദമുയർത്തുക മാത്രമേ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളൂ. ആരേയും അപമാനിക്കുന്ന വിമർശനം തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് താൻ നൽകിയ മറുപടിയിലെ ജമാഅത്തെ പരാമർശം മാത്രം പ്രതിപക്ഷനേതാവിന്റെ ശ്രദ്ധയിൽപ്പെടുത്തി. പ്രതിപക്ഷനേതാവ് അത് വിവാദമാക്കി. തന്റെ പ്രതികരണം തെറ്റിധാരണ പരത്തുന്ന വിധത്തിൽ തെറ്റായ വ്യാഖ്യാനം നൽകി പ്രചരിപ്പിച്ചു. ഇതിനുള്ള മറുപടി മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.പൊതുപ്രവർത്തനം കൊണ്ടുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിൽ നൽകിയ മുന്നറിയിപ്പ് മാത്രമാണ് താൻ നൽകിയത്. അത് അപകീർത്തിപ്പെടുത്തുന്ന പ്രവൃത്തിയിൽ പെടില്ല.മതസൗഹാർദത്തെ ഹനിക്കുന്ന വിധത്തിലുള്ള വാക്കോ പ്രവൃത്തിയോ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *