March 6, 2026
  • March 6, 2026
Breaking News
  • Home
  • Uncategorized
  • മുംബൈയുടെ അടുത്ത മേയറായി ഒരു മുസ്‌ലിം വരുമോ എന്ന് അവതാരക; വിചിത്ര മറുപടിയുമായി ബിജെപി മന്ത്രി

മുംബൈയുടെ അടുത്ത മേയറായി ഒരു മുസ്‌ലിം വരുമോ എന്ന് അവതാരക; വിചിത്ര മറുപടിയുമായി ബിജെപി മന്ത്രി

By editor on January 11, 2026
0 61 Views
Share

ന്യൂഡല്‍ഹി: മുംബൈയുടെ അടുത്ത മേയറായി ഒരു മുസ്‌ലിം വരുമോ എന്ന ചോദ്യത്തിന് വിചിത്ര മറുപടിയുമായി ബിജെപി മന്ത്രി

എൻ‌ഡി‌ടി‌വി പവർ പ്ലേയിലാണ് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ മറുപടി. ഒരു ഹിന്ദുവും മണ്ണിന്റെ മകനുമകനും മാത്രമേ മേയറാകാൻ കഴിയൂ എന്നായിരുന്നു റാണെയുടെ ഉത്തരം. മുംബൈ മുനിസിപ്പല്‍ കോർപ്പറേഷനില്‍ മുമ്ബ് മുസ്‌ലിം മേയറുണ്ടായത് അവതാരക ഓർമിപ്പിച്ചു. കോർപ്പറേഷനില്‍ മുമ്ബ് മുസ്‌ലിം മേയർമാർ ഉണ്ടായിരുന്നെങ്കിലും ഇനി അത് സാധ്യമല്ലെന്ന് മന്ത്രി പറഞ്ഞു.

മുംബൈ അതിന്റേതായ രീതിയില്‍ ഒരു സെൻസിറ്റീവ് നഗരമായതിനാലാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇത് സാമ്ബത്തിക തലസ്ഥാനമാണ്. അതുകൊണ്ട് ഇവിടുത്തെ മേയർ ഒരു ഹിന്ദുവും, അതും ഒരു മറാത്തിയുമായിരിക്കണമെന്നും റാണെ പറഞ്ഞു.

 

വന്ദേമാതരം ചൊല്ലുകയും നമ്മുടെ ദേശീയ പതാകയെ ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ദേശീയ മുസ്‌ലിംമുമായി തങ്ങള്‍ക്ക് ഒരു പ്രശ്‌നവുമില്ല. പക്ഷേ ജിഹാദ് നടത്താൻ ഇവിടെയുള്ളവരെ ഞങ്ങള്‍ വെറുതെ വിടില്ലയെന്നും അദ്ദേഹം പറഞ്ഞു.

 

ശരിയായ മനോഭാവമുള്ള ആർക്കും മേയർ സ്ഥാനം നല്‍കാൻ കഴിയില്ലേ എന്ന ചോദ്യത്തിന്, ആ സ്ഥാനം നല്‍കുന്നതിനെക്കുറിച്ചല്ല ഇതെന്നും നഗരത്തിന്റെ സുരക്ഷയും സംവേദനക്ഷമതയും മനസ്സില്‍ സൂക്ഷിക്കണമെന്നുെ മന്ത്രി പറഞ്ഞു.

 

ബ്രിഹൻമുംബൈ കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 15 ന് നടക്കും. ഭരണകക്ഷിയായ മഹായുതിക്കും പ്രതിപക്ഷമായ ശിവസേന യുബിടിക്കും സഖ്യകക്ഷികള്‍ക്കും ഈ തിരഞ്ഞെടുപ്പ് രാഷ്ട്രീയമായി നിർണായകമാണ്.

 

ഏഷ്യയിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ മുംബൈ മുനിസിപ്പാലിറ്റി പതിറ്റാണ്ടുകളായി ശിവസേനയുടെ നിയന്ത്രണത്തിലാണ്. പാർട്ടിയിലെ പിളർപ്പിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് കൂടുതല്‍ ചർച്ചയായത്

Leave a comment

Your email address will not be published. Required fields are marked *