January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • സി.ഐ.ടി.യു കണ്ണൂർ ആർ.എസ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ചിലും ധർണ്ണയിലും ആയിരങ്ങൾ പങ്കെടുത്തു.

സി.ഐ.ടി.യു കണ്ണൂർ ആർ.എസ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ചിലും ധർണ്ണയിലും ആയിരങ്ങൾ പങ്കെടുത്തു.

By on January 14, 2026 0 32 Views
Share

തൊഴിലാളി വിരുദ്ധ തൊഴിൽ കോഡ് പിൻവലിക്കുക, കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ – തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സി.ഐ.ടി.യു കണ്ണൂർ ആർ.എസ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ചിലും ധർണ്ണയിലും ആയിരങ്ങൾ പങ്കെടുത്തു.ധർണ്ണ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സ: കെ.കെ.ദിവാകരൻ ഉൽഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് സ.സി. കൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സ.കെ.പി.സഹദേവൻ, ജില്ലാ സെക്രട്ടറി സ.കെ.അശോകൻ, വൈസ് പ്രസിഡണ്ട് സ.കെ.വി.ഭവാനി എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സ.കെ. മനോഹരൻ സ്വാഗതം പറഞ്ഞു.സഖാക്കൾ ടി.വി.രാജേഷ്, ഒ.സി. ബിന്ദു, പി.വി.കുഞ്ഞപ്പൻ, ഇ സുർജിത് കുമാർ, കെ.പി.രാജൻ, ടി.പി. ശ്രീധരൻ, ടി.ശശി, എസ്.ടി.ജെയ്സൺ എന്നിവർ നേതൃത്യം നൽകി.കുത്തകകളുടെ താൽപര്യം സംരക്ഷിക്കുന്നതിന് തൊഴിലാളികളെ അടിമകളാക്കി മാറ്റാൻ ഏകപക്ഷീയമായി തൊഴിൽ കോഡ് നടപ്പിലാക്കിയ കേyസർക്കാറിനെതിരെ പ്രതിഷേധവും തൊഴിലാളി രോഷവും അലയടിച്ചു.

Leave a comment

Your email address will not be published. Required fields are marked *