February 16, 2026
  • February 16, 2026
Breaking News
  • Home
  • Uncategorized
  • പാർട്ണർഷിപ്പ് വാഗ്ദാനം.20 ലക്ഷം തട്ടിയെടുത്ത പ്രവാസിക്കെതിരെ വീണ്ടും കോടതി നോട്ടീസ്.

പാർട്ണർഷിപ്പ് വാഗ്ദാനം.20 ലക്ഷം തട്ടിയെടുത്ത പ്രവാസിക്കെതിരെ വീണ്ടും കോടതി നോട്ടീസ്.

By on February 16, 2026 0 46 Views
Share

വിസ വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്‌: പെരുന്പാവൂർ സ്വദേശി അറസ്റ്റിൽ -  Deshabhimani

കാക്കനാട്: ഹോട്ടൽ ബിസിനസ്സിൽ പാർട്ണർഷിപ്പും, വിസയും വാഗ്ദാനം ചെയ്ത്, 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ, പ്രവാസി വ്യവസായിക്കെതിരെ കാക്കനാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വീണ്ടും നോട്ടീസ് അയക്കുവാൻ ഉത്തരവിട്ടു.

ചാവക്കാട് അഞ്ചങ്ങാടി സ്വദേശിയായ, വാളൂരകയിൽ, പവിബാലനെതിരെ (പവിത്രൻ 57 ) വിശ്വാസവഞ്ചനയ്ക്കും, തട്ടിപ്പിനുമാണ് ആണ് കോടതി നോട്ടീസ് അയക്കാൻ ഉത്തരവായത്.

കൊച്ചിൻ സിഗ്നേച്ചർ എന്ന പേരിൽ ദുബായിൽ റസ്റ്റോറന്റ് ഏറ്റെടുക്കുന്നുണ്ടെന്നും,അതിൽ പങ്കാളിത്തം നൽകാമെന്നും, വിസയും ലാഭവി ഹിതവും വാഗ്ദാനം ചെയ്താണ്, കാക്കനാട് സ്വദേശിയിൽ നിന്നും പലപ്പോഴായി ഇയാൾ 20 ലക്ഷം രൂപയോളം കൈപ്പറ്റിയത്. 2019 ലാണ് പ്രസ്തുത ഹോട്ടൽ ഇദ്ദേഹം ഏറ്റെടുത്ത്, ബാങ്ക് വഴിയായും, നാട്ടിൽ വച്ചും പല ഗഡുക്കളായും പരാതിക്കാരനിൽ നിന്നും തുക മുഴുവൻ കൈപ്പറ്റിയിരുന്നത്. എന്നാൽ തുക കൈപ്പറ്റിയതിനു ശേഷം, ലാഭവിഹിതമോ, വാഗ്ദാനം ചെയ്ത പാർട്ണർഷിപ്പോ, വിസയോ നൽകുവാൻ കൂട്ടാക്കാതെ ഇയാൾ തന്നെ ചതിക്കുകയായിരുന്നുവെന്ന് തട്ടിപ്പിനിരയായ കാക്കനാട് സ്വദേശിയുടെ പരാതിയിൽ പറയുന്നു.

നല്ല രീതിയിൽ പ്രവർത്തിച്ചുവന്നിരുന്ന ഹോട്ടൽ, ജോലിക്കാർക്ക് ശമ്പളം കൊടുക്കാതെയും, സ്ഥാപനത്തിന്റെ വാടക വൈദ്യുതി ഗ്യാസ് മുതലായവ സമയത്തടയ്ക്കാതെയും, മനപ്പൂർവ്വം നഷ്ടത്തിൽ ആക്കി, സ്ഥാപനം മറ്റൊരാൾക്ക് മറച്ചുവിറ്റതായും പരാതിക്കാരൻ ആ രോപിക്കുന്നു. തുക മുഴുവൻ കൈപ്പറ്റിയിട്ടും, വാഗ്ദാനം ചെയ്ത വിസയും, പാർട്ണർഷിപ്പും നൽകാത്തതിനെത്തുടർന്ന് പരാതിക്കാരന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. 2022 -ൽ പരാതിക്കാരൻ കാക്കനാട് ചീഫ് ജുഡീഷൻ മജിസ്ട്രേറ്റ് കോടതിയിൽ സി എം പി (CMP)ഫയൽ ചെയ്യുകയും, തുടർന്ന് ഇൻഫോർ പാർക്ക് പോലീസ് ക്രൈം 678/2022 നമ്പർ പ്രകാരം എഫ്ഐആർ (FIR) രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു.
തുടർന്ന് എറണാകുളം സെഷൻസ് കോടതി പ്രതിയുടെ മുൻകൂർ ജാമ്യം അപേക്ഷയും തള്ളിയിരുന്നു.

അന്വേഷണത്തിൽ പോലീസ് വേണ്ടത്ര ജാഗ്രത കാണിക്കാതിരുന്നതിനാലും, പ്രതി തന്റെ സ്വാധീനം ഉപയോഗിച്ചത്തിനാലും, കേസ് അന്വേഷണ ഉദ്യോഗസ്ഥർ സിവിൽ ആയി റഫർ ചെയ്യുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിക്കുകയും, പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ട കോടതി, പ്രതിക്ക് വീണ്ടും നോട്ടീസ് അയക്കുവാൻ ഉത്തരവിടുകയും ചെയ്തു.

ഒട്ടേറെ തട്ടിപ്പ് കേസുകളിൽ പവി ബാലൻ ഉൾപ്പെട്ടിട്ടുണ്ടെന്നും, പലരെയും ബിസിനസ് പാർട്ണർഷിപ്പ് വാഗ്ദാനം ചെയ്ത് ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരൻ പറയുന്നു. പ്രതിയായ പവി ബാലൻ കോൺഗ്രസിന്റെ സജീവ പ്രവർത്തകനും, ദുബായിലെ, ഇൻ ൻകാസിന്റെ (Incas) ഭാരവാഹികളിൽ ഒരാളുമാണ്.

വിഷയം പല കോൺഗ്രസ് നേതാക്കളുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ദുബായിൽ പ്രതിയുടെ ആഥിഥെയത്വം സ്വീകരിച്ച ഇവരിൽ പലർക്കും, കാര്യമായ ഇടപെടൽ നടത്താൻ കഴിഞ്ഞില്ല.

ദുബായ് പോലുള്ള സ്ഥലങ്ങളിൽ ഇത്തരം തട്ടിപ്പുകൾ വ്യാപകമാണ്‌.
ഒന്നുകിൽ ബിസിനസ്സിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തോ, അല്ലെങ്കിൽ, വിസയോ, ജോലിയോ കൊടുക്കാമെന്നും പറഞ്ഞ്, അവരിൽ നിന്നും വൻ തുക വാങ്ങിയും, ബാങ്കിൽ നിന്ന് ലോൺ എടുപ്പിച്ചും, പുതിയതായി തുടങ്ങുന്ന ഇടപാടുകൾ ധാരാളമാണ്.
പണം മുടക്കിയവർ പിന്നീട് യാതൊരു മാർഗ്ഗവും ഇല്ലാതെ അവിടെ നിയമനടപടികൾക്ക് വിധേയരാകേണ്ടി വരികയോ, നാട്ടിലേക്ക് മടങ്ങേണ്ടി വരുകയോ ചെയ്യേണ്ടിവരും. ഇത്തരം തട്ടിപ്പുകൾ പലതും നടക്കുന്നത് പല സംഘടനകളുടെയും, കൂട്ടായ്മകളുടെയും പേരിലാണ് എന്നതാണ് യാഥാർത്ഥ്യം.

Leave a comment

Your email address will not be published. Required fields are marked *