February 27, 2026
  • February 27, 2026
Breaking News
  • Home
  • Uncategorized
  • നടി ആക്രമിക്കപ്പെട്ട കേസ്; ‘വിചാരണ നീതിപൂർവം നടന്നിട്ടില്ല’; അപ്പീൽ നൽകി സർക്കാർ

നടി ആക്രമിക്കപ്പെട്ട കേസ്; ‘വിചാരണ നീതിപൂർവം നടന്നിട്ടില്ല’; അപ്പീൽ നൽകി സർക്കാർ

By on February 27, 2026 0 41 Views
Share

High Court

നടി ആക്രമിക്കപ്പെട്ട കേസിൽ അപ്പീൽ നൽകി സർക്കാർ. ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ടത് ചോദ്യംചെയ്താണ് അപ്പീൽ. പൾസർ സുനി അടക്കമുള്ള പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു. കേസിൽ വിധി വന്ന് 75 ദിവസങ്ങൾക്ക് ശേഷമാണ് അപ്പീൽ നൽകിയത്.

വിചാരണ നീതിപൂർവം നടന്നിട്ടില്ലെന്നും തെളിവുകൾ പരിശോധിച്ചത് പക്ഷാപാതപരമായിട്ടാണെന്നും അപ്പീലിൽ സർക്കാർ പറയുന്നു. പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിന് നിരവധി തെളിവുകൾ ഉണ്ട്. ആറിടത്ത് ഇരുവരും കണ്ടതിന്റെ തെളിവുകൾ കോടതി വിശ്വസിച്ചില്ല. സുനി ദിലീപിന് അയച്ച കത്ത് കോടതി തള്ളി കളഞ്ഞു. ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ എത്തിയതിന് നിർണായക തെളിവുകളുണ്ടായിരുന്നു. ഇതൊന്നും കോടതി പരിഗണിച്ചില്ലെന്ന് സർക്കാർ അപ്പീലിൽ പറയുന്നു.ശിക്ഷ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളും അപ്പീൽ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിനെയടക്കം കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *