August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ‘ ഹൃദയഭേദകം ‘ ; അഹമ്മദാബാദ് വിമാനാപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

‘ ഹൃദയഭേദകം ‘ ; അഹമ്മദാബാദ് വിമാനാപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

By on June 12, 2025 0 37 Views
Share

modi

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം ദുഃഖിപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. വാക്കുകള്‍ക്ക് അതീതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായു ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷായുമായും സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവുമായും സംസാരിച്ചു. അമിത് ഷാ അഹമ്മദാബാദിലേക്ക് തിരിക്കുമെന്നും വിവരമുണ്ട്. അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ഫോണില്‍ സംസാരിച്ചു. അഹമ്മദാബാദ് പോലീസ് കമ്മിഷണറുമായും അമിത് ഷാ ആശയവിനിമയം നടത്തി. കേന്ദ്രവും എല്ലാ സഹായവും വാദ്ദാനം ചെയ്തിട്ടുണ്ട്.

അഹമ്മദാബാദ് ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. കുട്ടികള്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നപ്പോള്‍ ആണ് അപകടം. മെഡിക്കല്‍ കോളേജിലെ നിരവധി വിദ്യാര്‍ഥികക്ക് പരുക്കേറ്റു. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ ഹോസ്റ്റലിന് ഉള്ളിലാണ്.

Leave a comment

Your email address will not be published. Required fields are marked *