August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആദ്യ റൗണ്ടിൽ കരുത്ത് കാട്ടി പി.വി അൻവർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആദ്യ റൗണ്ടിൽ കരുത്ത് കാട്ടി പി.വി അൻവർ

By on June 23, 2025 0 75 Views
Share

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടിൽ കരുത്ത് കാട്ടി തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി പി വി അൻവർ. തണ്ണിക്കടവിലെ ആദ്യ ബൂത്തിൽ എൽ.ഡി.എഫിനെക്കാൾ വോട്ട് പി.വി അൻവർ നേടി. പോസ്റ്റല്‍ വോട്ടും വഴിക്കടവും എണ്ണിയപ്പോൾ പി വി അൻവര്‍ വോട്ട് പിടിക്കുന്നത് മണ്ഡലത്തില്‍ നിര്‍ണായകമാകുകയാണ്.

ആദ്യ റൗണ്ട് വോട്ടെണ്ണലിൽ ലീഡ് പിടിച്ചിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. എന്നാൽ യു ഡി എഫിന്റെ ശക്തി കേന്ദ്രങ്ങളിൽ എൽ ഡി എഫും പിവി അൻവറും വോട്ട് പിടിച്ചു.

പതിനായിരം മുതൽ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷ.തികഞ്ഞ വിജയ പ്രതീക്ഷയിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കുറച്ച് നേരം കൂടി കാത്തിരുന്നാൽ മതിയെന്നും വിജയം യുഡിഎഫിന് തന്നെയാണെന്ന് ആര്യാടൻ ഷൗക്കത്ത്. പിവി അൻവറിന്റെ ക്രോസ് വോട്ടിങ് ആരോപണത്തിന് മറുപടിയില്ലെന്നും പല കാര്യങ്ങളും മാറിമാറി പറയുന്നുണ്ടെന്നും അദേഹം പ്രതികരിച്ചു. എല്ലാ പഞ്ചായത്തുകളിലും ന​ഗരസഭയിലും ഭൂരിപക്ഷം കിട്ടുമെന്നും അദേഹം വ്യക്തമാക്കി. പിവി അൻവറിനാണ് ആശങ്കയെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *