January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • സ്കൂൾ സമയമാറ്റം; ‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’; സമസ്ത

സ്കൂൾ സമയമാറ്റം; ‘അനുകൂല തീരുമാനം ഇല്ലെങ്കിൽ സമരം’; സമസ്ത

By on July 15, 2025 0 130 Views
Share

സ്കൂൾ സമയമാറ്റത്തിൽ അനുകൂല തീരുമാനം ഇല്ലെങ്കിൽ സമസ്തയുടെ എല്ലാ ഘടകങ്ങളും ഒന്നിച്ച് സമരത്തിനിറങ്ങുമെന്ന് നേതാക്കൾ. സമയമാറ്റം സംബന്ധിച്ച് സർക്കാർ ചർച്ചക്ക് വിളിക്കുകയോ അനുകൂല നിലപാട് എടുക്കുകയോ ചെയ്തില്ല. വിദ്യാഭ്യാസമന്ത്രി നിലപാട് മാറ്റില്ല എന്നാണെങ്കിൽ സമസ്തയും നിലപാട് മാറ്റില്ലെന്ന് എംടി അബ്ദുള്ള മുസ്‌ലിയാർ പറഞ്ഞു.

സ്കൂൾ സമയമാറ്റത്തിൽ പിന്നോട്ടില്ല എന്ന് തന്നെയാണ് സമസ്ത നിലപാടെന്ന് എംടി അബ്ദുള്ള മുസ്‌ലിയാർ പറഞ്ഞു. സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. ചർച്ച തീരുമാനം മാറ്റാനല്ല, കാര്യങ്ങൾ ബോധ്യപ്പെടുത്താനാണെന്നും മന്ത്രി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ചേർന്ന സമസ്ത വിദ്യാഭ്യാസ സമിതി യോഗത്തിൽ വിഷയം ചർച്ചയായി. സാർക്കാറിനെതിരെ അതിരൂക്ഷ വിമർശനമാണ് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം ഉന്നയിച്ചത്. തീരുമാനത്തിൽ നിന്ന് സർക്കാർ പുറകോട്ട് പോയില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കാൻ തന്നെയാണ് സമസ്തയുടെ തീരുമാനം. എന്നാൽ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലടക്കം സർക്കാർ എന്ത് നിലപാടെടുക്കുമെന്നത് നിർണ്ണായകമാണ്.

Leave a comment

Your email address will not be published. Required fields are marked *