January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • പാർസൽ അയച്ച സാധനങ്ങൾ എത്തിയില്ല 35,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി.

പാർസൽ അയച്ച സാധനങ്ങൾ എത്തിയില്ല 35,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി.

By on July 16, 2025 0 88 Views
Share

നിലവാരമില്ലാത്ത ഫുട്ബോൾ ടർഫ് സ്ഥാപിച്ചതിന് 25.9 ലക്ഷം രൂപ നഷ്ടപരിഹാരം  നല്‍കണമെന്ന് ഉപഭോക്തൃ കോടതി | 25.9 lakh compensation for installation of  substandard football turf

കൊച്ചി: വിൽപ്പനക്കായി കൊണ്ടുവന്ന പാർസൽ സാധനങ്ങൾ യഥാസമയം എത്തിക്കുന്നതിൽ വീഴ്ച വരുത്തുകയും പല സാധനങ്ങളും നഷ്ടമാവുകയും ചെയ്തുവെന്ന പരാതിയിൽ പാർസൽ സർവീസ് ഏജൻസി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.

ആലുവ അശോകപുരം, സ്വദേശി കബീർ ജീവിതമാർഗം എന്ന നിലയിലാണ് മാസ്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ കച്ചവടം നടത്തുന്നത്. ഇതിനുള്ള സാമഗ്രികളും മാസ്ക്കുകളും മറ്റും ഉൾപ്പെടുന്ന വസ്തുക്കൾ നോയിഡയിൽ നിന്നും വാങ്ങുകയും കൊച്ചിയിലേക്ക് പാർസൽ വഴി എത്തിക്കാൻ VRL ലോജിസ്റ്റിക്, ഡൽഹി എന്ന പാർസൽ സർവീസ് സ്ഥാപനത്തെ ഏർപ്പാട് ചെയ്യുകയും ചെയ്തു. സാധനങ്ങൾ പലതും എത്തിച്ചുവെങ്കിലും 30 ബാഗുകൾ നഷ്ടപ്പെട്ടുവെന്ന് പരാതിക്കാരൻ പറയുന്നു. ഇതിനെ സംബന്ധിച്ച് പരാതിയുമായി എതിർകക്ഷിയെ സമീപിച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. 30 ബാഗുകളുടെ നഷ്ടപരിഹാരം നൽകിയതുമില്ല. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്താവ് കോടതിയെ സമീപിച്ചത്.
അയച്ച വസ്തുക്കൾ സുരക്ഷിതമായി എത്തിക്കാനുള്ള നിയമപരമായ ചുമതല എതിർകക്ഷിക്ക് ഉണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. സാധുവായ യാതൊരു വിശദീകരണവും എതിർകക്ഷി കോടതിയിൽ ബോധിപ്പിച്ചില്ല. ഈ സാഹചര്യത്തിൽ അധാർമികമായ വ്യാപാര രീതി എതിർകക്ഷി അവലംബിച്ചു എന്ന് ബെഞ്ച് വ്യക്തമാക്കി.

30,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി.

പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് സിബിൻ വർഗീസ് കോടതിയിൽ ഹാജരായി.

Leave a comment

Your email address will not be published. Required fields are marked *