August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

By on July 31, 2025 0 26 Views
Share

കേരള സർക്കാറിൻ്റെ ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസും സാമൂഹ്യ നീതി വകുപ്പും ചേർന്ന് വടകര വിദ്യഭ്യാസ ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിലേയും ഹൈസ്കൂളുകളിലേയും യു.പി സ്കൂളുകളിലേയും ജാഗ്രതാ സമിതി അധ്യാപകർക്കായി 30.07.2025 ന് രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെ വടകര ടൗൺ ഹാളിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവി കെ.ഇ ബൈജു ഐ.പി.എസ് ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയുടെ സ്വാഗതം നാർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി പ്രകാശൻ പടന്നയിലും നന്ദി ശരണ്യ (അഡീഷണൽ ഡിസ്ട്രിക്റ്റ് പ്രൊബേഷൻ ഓഫീസർ – സാമൂഹ്യനീതി വകുപ്പ് )നിർവഹിച്ചു. കുട്ടികൾക്കായി സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ ഒന്നാം സ്ഥാനം വടകര ജെ എൻ എം ഹയർസെക്കൻഡറി സ്കൂളിലെ ദേവാംഗന.ജെ സ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിലെ റിയ കെ.പിയും മൂന്നാം സ്ഥാനം ചെമ്പനോട എം എസ് ജി ആർ മെമ്മോറിയൽ സ്കൂളിലെ മേധ ഷൈജനും കരസ്ഥമാക്കി.

Leave a comment

Your email address will not be published. Required fields are marked *