August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ‘സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല; മുഖ്യമന്ത്രിയുടെ സ്തുതിപാടകരായി മന്ത്രിമാര്‍ മാറി’ ; CPI കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

‘സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല; മുഖ്യമന്ത്രിയുടെ സ്തുതിപാടകരായി മന്ത്രിമാര്‍ മാറി’ ; CPI കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

By on August 2, 2025 0 16 Views
Share

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തുന്ന രീതിയില്‍ അല്ല. മുഖ്യമന്ത്രിയുടെ സ്തുതിപാടകരായി മന്ത്രിമാര്‍ മാറി. നിലപാടുകളില്‍ വ്യക്തതയില്ലാത്തയാളാണ് പാര്‍ട്ടി സെക്രട്ടറി ബിനോയി വിശ്വമെന്നും വിമര്‍ശനം ഉയര്‍ന്നു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ജനങ്ങള്‍ അറിയുന്നില്ല എന്നുള്ളതാണ് വിമര്‍ശനം. ഏറ്റവും വലിയ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരെയാണ് മുഖ്യമന്ത്രിയുടെ സ്തുതി പാടകരായി മന്ത്രിമാര്‍ തന്നെ മാറുന്ന കാഴ്ച ഉണ്ടാകുന്നുണ്ട്. സിപിഐ മന്ത്രിമാര്‍ അത്തരത്തില്‍ മാറുന്നു എന്ന വിമര്‍ശനമാണ് ആ ചില അംഗങ്ങള്‍ ഉന്നയിച്ചത്. കുന്നത്തൂരില്‍ മുഖ്യമന്ത്രി നവകേരള സദസില്‍ എത്തിയപ്പോള്‍ നവകേരളത്തിന്റെ ശില്‍പിയാണ് കടന്നുവരുന്നതെന്ന മൈക്കിലൂടെ ആ ഉച്ചത്തില്‍ ആവര്‍ത്തിച്ചു. അത്തരമൊരു സമീപനം ശരിയല്ല. നവകേരളത്തിന്റെ ശില്‍പി സി അച്യുതമേനോന്‍ ആണെന്നകാര്യം സിപിഐ മന്ത്രിമാരെങ്കിലും മറന്നു പോകരുത് എന്നാണ് വിമര്‍ശനത്തില്‍ പറയുന്നത്.

മുഖ്യമന്ത്രിയെ കാണുമ്പോള്‍ സിപിഐ മന്ത്രിമാര്‍ക്ക് മുട്ട് വിറക്കുന്ന അവസ്ഥ നിലവിലുണ്ട്. ആ രീതി മാറണം. തിരുത്താമെങ്കില്‍ തിരുത്തണം തിരുത്തപ്പെടേണ്ട ശക്തിയായി സിപിഐ മാറണം എന്നും വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയെ തിരുത്താന്‍ നമ്മളെങ്കിലും തയ്യാറായില്ലെങ്കില്‍ പിന്നെ ആരാണ് തയ്യാറാവുക എന്ന് ഒരു കുന്നിക്കോട് നിന്നുള്ള ഒരംഗം ചോദിക്കുന്ന സ്ഥിതിയുണ്ടായി. ഈ മറ്റൊരു പ്രധാനപ്പെട്ട കാര്യം മുഖ്യമന്ത്രിയെ പുകഴ്ത്തുന്നവര്‍ക്ക് മാത്രമാണ് ആ കേമന്മാര്‍ എന്നൊരു സ്ഥിതി നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിലുണ്ടെന്നും വിമര്‍ശനമുണ്ട്.

Leave a comment

Your email address will not be published. Required fields are marked *