January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • ‘സംസ്ഥാനത്തെ KSRTC ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും, ടീം ഉടൻ രൂപീകരിക്കും’: മന്ത്രി കെ ബി ഗണേഷ് കുമാർ

‘സംസ്ഥാനത്തെ KSRTC ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും, ടീം ഉടൻ രൂപീകരിക്കും’: മന്ത്രി കെ ബി ഗണേഷ് കുമാർ

By on August 7, 2025 0 101 Views
Share

KSRTC RECORD PROFIT

സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർ ഇനി ക്രിക്കറ്റ് കളിക്കും. കെഎസ്ആർടിസി ക്രിക്കറ്റ് ടീം രൂപീകരിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ചലഞ്ചേഴ്സ് ക്ലബ്ബ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കെഎസ്ആർടിസി ജീവനക്കാരുടെ സംസ്ഥാനതല ക്രിക്കറ്റ് ടൂർണമെന്റി ന്റെ സമ്മാനദാനം നിർവഹിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

നേരത്തേ നമുക്ക് വോളിബോൾ, ഫുട്ബോൾ ടീമുകൾ‌ ഉണ്ടായിരുന്നു. കലാസാംസ്കാരിക വേദി ഉണ്ടായിരുന്നു. അതെല്ലാം കാലാകാലങ്ങളിൽ നഷ്ടപ്പെട്ടുപോയി. ഇന്ന് ക്രിക്കറ്റാണ് ജനകീയമായ മത്സരം. ഇവിടെ മത്സരിച്ച ടീമുകളിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി നമുക്ക് ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കണം. കെഎസ്ആർടിസിക്കുവേണ്ടി ഒരു ക്രിക്കറ്റ് ടീം രൂപീകരിക്കാൻ ഞാൻ നമ്മുടെ സിഎംഡിയോട് നിർദേശിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.

കഴിഞ്ഞ ജൂലൈ മാസത്തിൽ കെഎസ്ആർടിയുടെ നഷ്ടം 62 കോടി രൂപയായിരുന്നു. ഇപ്പോൾ അത് 10 കോടി കുറഞ്ഞ് 51 കോടിയിലേത്തി. കെഎസ്ആർടിസി നഷ്ടത്തിൽ നിന്ന് കരകയറുകയാണ്. കെഎസ്ആർടിസി കഴിഞ്ഞ വർഷത്തേക്കാൾ കുറച്ചു വണ്ടി ഓടുകയും കൂടുതൽ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്യുന്നു. പക്ഷേ നമ്മുടെ ബാധ്യതകൾ പലതും കൂടുതലാണ്. എങ്കിൽ പോലും നമ്മൾ ആ ഒരു പരാജയത്തിന്റെ പടുകുഴിയിൽ നിന്ന് കയറുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *