January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • പയ്യാമ്പലത്ത് കാട്ടു ചേരയെ കണ്ടെത്തി.

പയ്യാമ്പലത്ത് കാട്ടു ചേരയെ കണ്ടെത്തി.

By on August 21, 2025 0 151 Views
Share

പയ്യാമ്പലത്ത് കാട്ടു ചേരയെ കണ്ടെത്തി. ഇന്ന് ഉച്ചയോടു കൂടിയാണ് പാമ്പിനെ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അംഗീകൃത സ്നേക്ക് കാച്ചർമാർ സംഭവ സ്ഥലത്തെത്തി.

പയ്യാമ്പലം ശ്മശാന പരിസരത്ത് വെച്ചാണ് ഇന്ന് ഉച്ചയോടു കൂടിയാണ് പാമ്പിന്റെ സാന്നിദ്ധ്യം ശ്രദ്ധയിൽ പെട്ടത്. ചേരയുമായി ഏറെ സാമ്യമുള്ള ഇവയുടെ പ്രധാന ഭക്ഷണം എലിയാണ്.

കാട്ട് ചേര ട്രിങ്ക്റ്റ് എന്ന വിഭാഗത്തിൽപ്പെട്ട പാമ്പാണിത്.

എസ് ആകൃതിയിൽ വളഞ്ഞു നിൽക്കുന്ന ഇവയ്ക്ക് വിഷമില്ല. ശരീരത്ത് വരകളുള്ളത് കൊണ്ട് പലപ്പോഴും ഇവയെ വെള്ളിക്കെട്ടൻ ആയി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. 1972 ലെ വന്യജീവി നിയമം ഷെഡ്യൂൾ 2 ൽ ഉൾപ്പെടുന്ന വിഭാഗമായതിനാൽ കാട്ടു ചേരയെ കൈവശം വെക്കുന്നത് 3 മുതൽ 5 വർഷം വരെ തടവ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പയ്യമ്പലത്തെ ലൈഫ് ഗാർഡ് ചാൾസൺ ഏഴിമല വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിലെ അംഗീകൃത സ്നേക്ക് കാച്ചർ മനോജ് കാമനാട്ടിന്റെ നേതൃത്വത്തിൽ പാമ്പിനെ പിടികൂടി സുരക്ഷിത കേന്ദ്രത്തിൽ എത്തിച്ചു.

Leave a comment

Your email address will not be published. Required fields are marked *