January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • എല്‍ഡിഎഫുമായും യുഡിഎഫുമായും പ്രാദേശിക സഖ്യമാകാം, സംസ്ഥാന തലത്തില്‍ ഇല്ല; വെല്‍ഫയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി

എല്‍ഡിഎഫുമായും യുഡിഎഫുമായും പ്രാദേശിക സഖ്യമാകാം, സംസ്ഥാന തലത്തില്‍ ഇല്ല; വെല്‍ഫയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി

By editor on November 7, 2025
0 37 Views
Share

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന തലത്തില്‍ മുന്നണികളുമായി സഖ്യത്തിനില്ലെന്ന് വെല്‍ഫയർ പാർട്ടി ജനറല്‍ സെക്രട്ടറി കെ.

എ ഷഫീഖ്. സംസ്ഥാനതലത്തില്‍ സഖ്യമില്ലെങ്കിലും പ്രാദേശികമായി മുന്നണികളുമായി സഖ്യമുണ്ടാക്കുമെന്നും ഷഫീഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുഡിഎഫുമായും എല്‍ഡിഎഫുമായും സഖ്യമുണ്ടാക്കാൻ പ്രാദേശിക ഘടകങ്ങള്‍ക്ക് അനുവാദനം നല്‍കിയിട്ടുണ്ട്. പാർട്ടി നിശ്ചയിച്ച സീറ്റുകളില്‍ വെല്‍ഫെയർ പാർട്ടി മത്സരിക്കും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പുലർത്തിയ നിലപാട് തന്നെയാണ് ഇത്തവണയും.

 

പാർട്ടിക്ക് സ്വാധീനമുള്ള സ്ഥലത്ത് സ്ഥാനാർത്ഥികളുണ്ടാകും. അവിടെ വിജയിക്കാനായി ബിജെപി ഒഴികെയുള്ള ഏത് രാഷ്ട്രീയ പ്രസ്ഥാനവുമായി ധാരണ ഉണ്ടാക്കാൻ പ്രാദേശിക ഘടകങ്ങള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്നും കെ. എ ഷഫീഖ് പറഞ്ഞു. യുഡിഎഫും എല്‍ഡിഎഫും മുൻകാലങ്ങളില്‍ വെല്‍ഫെയ‍ർ പാർട്ടിയുമായി സഹകരിച്ചിട്ടുണ്ട്. ആ സഹകരണത്തിന്‍റെ സാധ്യത ഇത്തവണയും എവിടെയെങ്കിലും രൂപപ്പെട്ടുവന്നാല്‍ അത് പ്രയോജനപ്പെടുത്താൻ അനുവാദം നല്‍കിയിട്ടുണ്ടെന്നും ഷഫീഖ് പറഞ്ഞു.

 

തെരഞ്ഞെടുപ്പിന്‍റെ ധാരണകള്‍ രൂപപ്പെടുന്നതിന്‍റെ അവസാന ഘട്ടത്തിലാണ് പ്രാദേശിക ധാരണയെ സംബന്ധിച്ച വ്യക്തത കിട്ടുന്നത്. മറ്റ് വ്യാഖാനങ്ങളെല്ലാം രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി പ്രചരിക്കുന്ന വാർത്തകള്‍ മാത്രമാണെന്നും ഷഫീഖ് വ്യക്തമാക്കി. എല്‍ഡിഎഫുമായും യുഡിഎഫുമായും ഒരേ പോലെ സഹകരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളം പരിപാടിയില്‍ പറഞ്ഞു. നേരത്തെ യുഡിഎഫുമായി മാത്രമായിരുന്നു പ്രത്യക്ഷ സഖ്യമുണ്ടായിരുന്നത്. എന്നാല്‍ ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും ഇത്തവണ സഖ്യമുണ്ടാകുമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് വെല്‍ഫെയർ പാർ‍‍ട്ടി.

Leave a comment

Your email address will not be published. Required fields are marked *