January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • സൗദി അറേബ്യയില്‍ വൻ തീപിടിത്തം, മലയാളികളുടേതടക്കം നിരവധി കടകള്‍ കത്തിനശിച്ചു, വലിയ നാശനഷ്ടം

സൗദി അറേബ്യയില്‍ വൻ തീപിടിത്തം, മലയാളികളുടേതടക്കം നിരവധി കടകള്‍ കത്തിനശിച്ചു, വലിയ നാശനഷ്ടം

By editor on November 23, 2025
0 61 Views
Share

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം പട്ടണത്തില്‍ വൻ അഗ്നിബാധ. നിരവധി കടകള്‍ കത്തിനശിച്ചു. ആളാപയമില്ല.

ദമ്മാമിലെ വാട്ടർ ടാങ്ക് റോഡില്‍ പ്ലംബിങ് കടയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തെ തുടർന്നാണ് മറ്റ് കടകളിലേക്കും തീപടർന്ന് വൻ നാശനഷ്ടമുണ്ടായത്. മലയാളികളുടെ കടകളും കത്തിനശിച്ചവയിലുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. രാത്രി വൈകിയും തീ പൂർണമായും നിയന്ത്രവിധേയമാക്കാനായിട്ടില്ല.

 

അഗ്നിബാധയുടെ കാരണം വ്യക്തമല്ല. പ്ലംബ്ലിങ് ഹാർഡ്െവയർ കടകളാണ് ഇവിടെയുള്ളതില്‍ അധികവും. പ്ലാസ്റ്റിക്കും കെമിക്കലും പെയിൻറുകളുമുള്ള ഗോഡൗണില്‍നിന്ന് അതിവേഗം തീ പടരുകയായിരുന്നു. ഉച്ചയായതിനാല്‍ ജീവനക്കാരെല്ലാം പുറത്തായിരുന്നു. അതുകൊണ്ടാണ് ആളപായമില്ലാതായത്. എല്ലാവരും ജോലി സംബന്ധമായി മുറികള്‍ക്ക് പുറത്തായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന താമസസ്ഥലങ്ങളില്‍നിന്ന് ആളുകള്‍ക്ക് രക്ഷപ്പെടാൻ സാധിച്ചു.

Leave a comment

Your email address will not be published. Required fields are marked *