January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ‘രാഹുൽ ഇന്നലെ വരെ ലൈവ് ആയിരുന്നല്ലോ, എംഎൽഎയെക്കൊണ്ട് ജനങ്ങൾക്ക് കിട്ടേണ്ട ഉപകാരം കിട്ടുന്നുണ്ട്’; വി.കെ ശ്രീകണ്ഠൻ

‘രാഹുൽ ഇന്നലെ വരെ ലൈവ് ആയിരുന്നല്ലോ, എംഎൽഎയെക്കൊണ്ട് ജനങ്ങൾക്ക് കിട്ടേണ്ട ഉപകാരം കിട്ടുന്നുണ്ട്’; വി.കെ ശ്രീകണ്ഠൻ

By on November 29, 2025 0 69 Views
Share

രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളാതെ വികെ ശ്രീകണ്ഠൻ എംപി. എംഎൽഎ കഴിഞ്ഞ ദിവസം വരെ ലൈവ് ആയിരുന്നല്ലോയെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ആരും അക്കാര്യം ചോദിക്കുന്നു പോലുമില്ല. ആളുകൾക്ക് അക്കാര്യത്തിൽ ആശങ്കയില്ല. എംഎൽഎയെക്കൊണ്ട് ജനങ്ങൾക്ക് കിട്ടേണ്ട ഉപകാരം കിട്ടുന്നുണ്ടെന്നും വികെ ശ്രീകണ്ഠൻ എംപി പ്രതികരിച്ചു.

അതിനിടെ രാഹുൽ മാങ്കുട്ടത്തിൽ വിഷയത്തിൽ ഒരു പാർട്ടിയ്ക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല. ഇതിൽ കൂടുതൽ ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും. സി.പി.ഐ.എം ഇങ്ങനെ ചെയ്യുമോയെന്ന് ചോദിച്ച അദ്ദേഹം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും വ്യക്തമാക്കി.
കോൺഗ്രസിനെ തകർക്കാൻ സിപിഐഎം ബിജെപി ബാന്ധവം നിലനിൽക്കുന്നു.
സിപിഐഎം ബിജെപി അന്തർധാര സജീവമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലിന് അഭയം നൽകിയിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ പറഞ്ഞു. രാഹുൽ തെറ്റ് ചെയ്തില്ലെന്ന് താൻ പറഞ്ഞിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് തെറ്റാണെന്നും മഹാ തെറ്റാണെന്നും അതിൽ തർക്കമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി രാഹുലിനോട് താല്പര്യം ഇല്ല. തിരിച്ചുവരണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. രാഷ്ട്രീയഭാവി അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞതെന്നും കെ. സുധാകരൻ പ്രതികരിച്ചു.

Leave a comment

Your email address will not be published. Required fields are marked *