January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ഒടുവില്‍ നടപടി; എസ്.എച്ച്‌.ഒയുടെ ആത്മഹത്യയില്‍ ഡിവൈ.എസ്.പി ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു

ഒടുവില്‍ നടപടി; എസ്.എച്ച്‌.ഒയുടെ ആത്മഹത്യയില്‍ ഡിവൈ.എസ്.പി ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു

By editor on November 30, 2025
0 37 Views
Share

കോഴിക്കോട്: അനാശാസ്യ കേസില് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡി.വൈ.എസ്.പി എ. ഉമേഷിനെ സസ്പെന്ഡ് ചെയ്തു.

നാദാപുരം കണ്ട്രോള് റൂം ഡി.വൈ.എസ്.പിക്കാണ് വടകര ഡി.വൈ.എസ്.പിയുടെ പകരം ചുമതല. ഉമേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പൊലിസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തരവകുപ്പ് റിപ്പോര്ട്ടില് പറയുന്നു.

ചെര്പ്പുളശ്ശേരി എസ്.എച്ച്‌.ഒയുടെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ ഡിവൈ.എസ്.പി അവധിയില് പ്രവേശിച്ചിരുന്നു. അതേസമയം ഉമേഷ് കോഴിക്കോട് ബീച്ച്‌ ജന.ആശുപത്രിയില് ചികിത്സയിലാണെന്നാണ് വിവരം.

 

വടക്കാഞ്ചേരി ഇന്സ്പെക്ടറായിരിക്കെ പെണ്വാണിഭകേസില് കസ്റ്റഡിയിലെടുത്ത സ്ത്രീയെ ഉമേഷ് ബലാത്സംഗം ചെയ്തുവെന്നായിരുന്നു ബിനുതോമസിന്റെ ആത്മഹത്യാക്കുറിപ്പ്. അന്ന് ഉമേഷിന്റെ കീഴില് എസ്.ഐയായിരുന്നു ബിനുതോമസ്.ഈ സ്ത്രീയുടെ കാര്യം പറഞ്ഞ് ഉമേഷ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

 

കഴിഞ്ഞ ദിവസം പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഇരയായ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പാലക്കാട് എസ്.പി ഡി.ജി.പിയ്ക്ക് റിപ്പോര്ട്ടും സമര്പ്പിച്ചിട്ടുണ്ട്. അതിന് പിന്നാലെയാണ് ഉമേഷ് അവധിയില് പ്രവേശിച്ചത്. കോഴിക്കോട് മെഡി.കോളജ് അസി. കമ്മിഷണറായിരുന്ന ഉമേഷിനെ അടുത്തിടെയാണ് വടകരയിലേക്ക് മാറ്റിയത്.

Leave a comment

Your email address will not be published. Required fields are marked *