January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • രാഹുൽ മാങ്കൂട്ടത്തിലിന്റേതിന് സമാനമായ കേസ് അല്ല മുകേഷിന്റെത്, പി പി ദിവ്യ കണ്ണൂരില്‍ പ്രവര്‍ത്തനം തുടരും; പി കെ ശ്രീമതി

രാഹുൽ മാങ്കൂട്ടത്തിലിന്റേതിന് സമാനമായ കേസ് അല്ല മുകേഷിന്റെത്, പി പി ദിവ്യ കണ്ണൂരില്‍ പ്രവര്‍ത്തനം തുടരും; പി കെ ശ്രീമതി

By on January 15, 2026 0 14 Views
Share

രാഹുൽ മാങ്കൂട്ടത്തിലിന്റേതിന് സമാനമായ കേസ് അല്ല മുകേഷിന്റെ കേസെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ അധ്യക്ഷ പി കെ ശ്രീമതി. തെറ്റായ കാര്യങ്ങൾ നടന്നാൽ തെറ്റ് ആണെന്ന് അന്നും ഇന്നും പറഞ്ഞിട്ട് ഉണ്ട്. സ്ത്രീകളെ വസ്തുവായി കാണുന്ന മനോഭാവം പലർക്കും ഉണ്ട്. അത് അനുവദിക്കാൻ ആകില്ല.

മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തില്‍ നിന്നും പി പി ദിവ്യയെ ഒഴിവാക്കിയതല്ലെന്നും ചുമതല ഒഴിയണമെന്ന് ദിവ്യ ആവശ്യപ്പെടുകയായിരുന്നുവെന്ന് പി കെ ശ്രീമതി പറഞ്ഞു. ദിവ്യ കണ്ണൂരില്‍ പ്രവര്‍ത്തനം തുടരുമെന്നും പി കെ ശ്രീമതി പറഞ്ഞു.

സി എസ് സുജാത ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാകും. അതിജീവിയായ കന്യാസ്ത്രീയ്ക്ക് ആവശ്യമായ സഹായം നൽകും. സാമ്പത്തികമായ സഹായം നൽകാനും ജനാധിപത്യ മഹിളാ അസോസിയേഷൻ തയ്യാർ. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ സർക്കാരിനോട് ആവശ്യപ്പെടുമെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *