കലയും സാഹിത്യവും കുട്ടികളുടെ മനസ്സ് നിർമ്മലമാക്കും!
ഒളവിsലം: ചിത്രകല, ശില്പകല, സംഗീതം, നൃത്തം തുടങ്ങിയ കലകൾക്കും സാഹിത്യത്തിനും കുട്ടികളുടെ മനസ്സ് നിർമ്മലീകരിക്കാനുള്ള അപൂർവ്വ ശക്തിയുണ്ടെന്നു സിനിമ പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ പറഞ്ഞു. ഒളവിലം യു.പി. സ്കൂളിൽ ‘സ വിദ്യാരംഗം കലാ സാഹിത്യ വേദി ‘സാഹിതി’യുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . സാഹിതിയുടെ പ്രവർത്തനം നന്മയുള്ള പൗരന്മാരായി വളരാൻ കുട്ടികളെ പ്രചോദിപ്പിക്കട്ടെ എന്നദ്ദേഹം ആശംസിച്ചു. അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡണ്ട് ഷാജി ഒതയോത്ത് അധ്യക്ഷനായി . […]
Read More