January 22, 2025
  • January 22, 2025
Breaking News

MAMMANKUNNU

‘യുദ്ധത്തിലും പ്രണയത്തിലും നിയമങ്ങളില്ല’; ബലാത്സംഗക്കേസ് റദ്ദാക്കി കോടതി

by on August 14, 2024 0

ചെന്നൈ: ആദ്യകുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ അതിജീവിതയ്ക്ക് രണ്ടാമത്തെ കുഞ്ഞു ജനിച്ചു.തുടർന്ന് കുഞ്ഞിന്റെ അച്ഛനെതിരായ ബലാത്സംഗക്കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കടലൂര്‍ സ്വദേശിയായ അവിവാഹിതയായ യുവതി ഗര്‍ഭിണിയായതോടെ യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെതിരെ 2014-ല്‍ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഡി എന്‍ എ പരിശോധനയില്‍ കുട്ടി പ്രതിയുടേതെന്നു തെളിഞ്ഞതോടെ കടലൂരിലെ മഹിളാ സെഷന്‍സ് കോടതി 2015-ല്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ് വിധിച്ചു. ഇതിനെതിരെ 2017ല്‍ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. അതിജീവിതയുമായി താന്‍ പലതവണ ശാരീരികമായി...

Read More

അർജുനായി തിരച്ചിൽ; ഈശ്വർ മാൽപെ ദൗത്യം ആരംഭിച്ചു

by on August 14, 2024 0

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർ‌ജുന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെ ​ഗം​ഗാവലി പുഴയിൽ‌ ഇറങ്ങി തിരച്ചിൽ തുടങ്ങി. കൂടുതൽ മത്സ്യത്തൊഴിലാളികൾ ദൗത്യത്തിന്റെ ഭാ​ഗമാകും. തിരച്ചിലിനിടെ ഒരു ലോറിയുടെ ലോഹഭാ​ഗം കണ്ടെത്തി. ഇത് അർജുൻ ഓടിച്ച ലോറിയുടെ ഭാ​ഗമല്ലെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ദൗത്യ മേഖലയിൽ മാധ്യമങ്ങൾ‌ക്ക് നിയന്ത്രണമേർപ്പെടുത്തി. ബാരിക്കേഡ‍് സ്ഥാപിച്ച് മാധ്യമപ്രവർത്തകരെ പൊലീസ് തടഞ്ഞു. മൽപെയ്ക്കും സംഘത്തിനുമൊപ്പം നാവികസേനയുടെ മുങ്ങൽ വിദഗ്ധരും എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളും ദൗത്യത്തിന്റെ...

Read More

‘പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുത്’; ബലാത്സംഗ സംഭവത്തിന് പിന്നാലെ ഉത്തരവുമായി അസം മെഡിക്കൽ കോളേജ്

by on August 14, 2024 0

ഗുവാഹത്തി: പശ്ചിമബംഗാളിൽ പി ജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ വിവാദ ഉത്തരവുമായി അസം മെഡിക്കൽ കോളജ് അധികൃതർ. വനിതാ ഡോക്ടർമാരും ജീവനക്കാരും രാത്രിസമയത്ത് മെഡിക്കൽ കോളജ് കാമ്പസിൽ ചുറ്റിത്തിരിയരുതെന്നാണ് അസമിലെ സിൽചർ മെഡിക്കൽ കോളജിന്റെ ഉത്തരവ്. കോളേജ് പ്രിൻസിപ്പലും ചീഫ് സൂപ്രണ്ടുമായ ഡോ ഭാസ്കർ ഗുപ്തയാണ് ഉത്തരവിറക്കിയത്. ഒറ്റപ്പെട്ടതോ വെളിച്ചമില്ലാത്തതോ ആളനക്കം കുറവുള്ളതോ ആയ മേഖലകളിലേക്ക് വനിതാ ജീവനക്കാരും വിദ്യാർഥിനികളും പോകരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. മുൻകൂട്ടി വിവരം അറിയിച്ചതിന് ശേഷം മാത്രമേ അത്യാവശ്യ കാര്യങ്ങൾക്ക്...

Read More

വിവാദ കാഫിർ സ്ക്രീന്‍ഷോട്ട്: ‘സത്യം തെളിഞ്ഞതിൽ സന്തോഷം, സിപിഐഎം മാപ്പ് പറയണം’; ഷാഫി പറമ്പിൽ എംപി

by on August 14, 2024 0

വടകര: വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലെന്ന  പൊലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. ‘കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നത്. വിവാദത്തിനു പിന്നില്‍ അടിമുടി സിപിഐഎമ്മുകാരാണ്, പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല. നിയമനടപടി തുടരും. വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണ്. ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം  ചെയ്യില്ല. സിപിഐഎം പ്രവർത്തകർ തന്നെ ഇതിനെ എതിർക്കണം. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത്...

Read More

വിജയ’ശ്രീ’ജേഷ് ഇന്ത്യയിലെത്തി; ഒളിംപ്യന്മാർക്ക് രാജകീയ വരവേൽപ്പ്

by on August 13, 2024 0

ഡല്‍ഹി: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മാറ്റുരച്ച താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി. പാരിസിലെ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും മലയാളിയുമായ പി ആര്‍ ശ്രീജേഷ് അടക്കമുള്ള താരങ്ങള്‍ ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് രാജകീയ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. മനസ്സുനിറയ്ക്കുന്ന സ്വീകരണമാണെന്ന് ശ്രീജേഷ് പ്രതികരിച്ചു. ‘വളരെ സന്തോഷമുണ്ട്. ഇതുപോലെ ഗംഭീര സ്വീകരണം ലഭിച്ചതില്‍ മനസ്സുനിറഞ്ഞിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി മെഡല്‍ നേടി തിരിച്ചെത്തുമ്പോള്‍ ഇത്തരത്തില്‍ ലഭിക്കുന്ന സ്വീകരണമാണ് ഏതൊരു അത്ലറ്റിനെ...

Read More

പാരിസില്‍ ടീം ഇന്ത്യയുടെ സമ്പാദ്യം 6 മെഡലുകള്‍; ടോക്കിയോയിലെ സര്‍വകാല റെക്കോര്‍ഡ് മറികടക്കാനായില്ല

by on August 12, 2024 0

പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് 6 മെഡല്‍. ഒരു വെള്ളിയും 5 വെങ്കലവും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം. ഏഴു മെഡലുകള്‍ എന്ന ടോക്കിയോയിലെ സര്‍വകാല റെക്കോര്‍ഡിനൊപ്പം എത്താനായില്ല. എന്നാല്‍ 2012 ലണ്ടനിലേ പ്രകടനം ആവര്‍ത്തിച്ച് പാരിസില്‍ നിന്ന് ടീം ഇന്ത്യ മടങ്ങുകയാണ്. ഒരു വെള്ളിയും അഞ്ചു വെങ്കലങ്ങളും ആണ് ഇന്ത്യന്‍ സമ്പാദ്യം. (india at paris olympics 2024 review 6 medals 6 fourth place) നീരജ് ചോപ്രയിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ തെറ്റിയില്ല. ടോക്കിയോക്ക്...

Read More

ബിഹാറില്‍‌ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 7 മരണം, 35 പേര്‍ക്ക് പരുക്ക്

by on August 12, 2024 0

ബിഹാറിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്ന് സ്ത്രീകളടക്കം ഏഴ് പേര്‍‌ മരിച്ചു. 35 പേര്‍ക്ക് പരുക്കേറ്റു. ബാരാവർ കുന്നുകളിലെ ബാബ സിദ്ധേശ്വർ നാഥ് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ഏഴ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാനായി ആശുപത്രിയില്‍ എത്തിച്ചതായി ജഹാനാബാദിലെ ടൗൺ ഇൻസ്‌പെക്ടർ ദിവാകർ കുമാർ വിശ്വകർമ സ്ഥിരീകരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പൂക്കച്ചവടക്കാരനുമായി വാക്കേറ്റമുണ്ടായതിനെ തുടർന്ന് സന്നദ്ധപ്രവർത്തകർ ലാത്തിച്ചാർജ് നടത്തിയതായി ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ഭക്തൻ പറഞ്ഞു. പൊലീസിൻ്റെ അനാസ്ഥ മൂലമാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ,...

Read More

ശശിതരൂരിന്റെ കുറിപ്പ് വൈറൽ ആകുന്നു. ഇന്ത്യകാർക്ക് ഇന്ത്യയുടെ ചരിത്രം അറിയില്ല എന്നാണ് കുറിപ്പ്.

by on August 11, 2024 0

ശശി തരൂർ: ഭൂരിഭാഗം ഇന്ത്യക്കാർക്കും ഇന്ത്യാചരിത്രം പോലും അറിയണമെന്നില്ല. വാസ്തവത്തിൽ ഇന്ത്യാ ചരിത്രത്തിൻറെ ഒരു കോപ്പി എല്ലാ വീടുകളിലുമെത്തിച്ചു കൊടുത്താൽ തീരുന്ന പ്രശ്നമേ ഇന്ത്യയിലുള്ളൂ. കാരണം ചരിത്രത്തിലുള്ള അജ്ഞതയെയാണ് ചിലർ കാലാ കാലമായി ബ്രെയിൻ വാഷിങിനായി ഉപയോഗിക്കുന്നത്. ഇതിനായി പലപ്പോഴും ഇന്ത്യ ഭരിച്ചിരുന്ന മുസ്ലിം രാജാക്കന്മാരെ കുറ്റപ്പെടുത്തും. അക്കൂട്ടത്തിൽ ആരാധനാലയങ്ങൾ തകർത്തവരുണ്ട്. കൊള്ളയും കൊലയും നടത്തിയവരുണ്ട്. മതം മാറ്റിയവരുണ്ട്. ഇത് പറയുന്നവർ തന്നെയാണ് ചില സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളിലെ സിലബസ്സിൽ ഇന്ത്യാ ചരിത്രത്തിൽ നിന്നുള്ള മുസ്ലിം ഭരണ...

Read More

‘മുല്ലപ്പെരിയാർ ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണം’; സുപ്രീംകോടതിയിൽ പുതിയ ഹർജി

by on August 10, 2024 0

ഡൽഹി : മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ പുതിയ ഹർജി. ഡാം സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ മാത്യു നെടുംപാറ ആണ് ഹർജി നൽകിയത്. 2006, 2014 വർഷങ്ങളിലെ വിധി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന് ഡാമിൽ അവകാശമുണ്ടെന്നും ഹർജിക്കാരൻ പറയുന്നു. മുൻകാല വിധികൾ നിയമപരമായി തെറ്റാണെന്നും ഹർജിക്കാരൻ വാദം ഉയർത്തുന്നു. വയനാട് ദുരന്തം കണക്കിലെടുക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന...

Read More

പ്രവർത്തന ക്ഷമത കുറഞ്ഞ മാസ്ക് നിർമ്മാണ യന്ത്രം നൽകി വഞ്ചിച്ചു, കമ്പനിക്ക് 12.88 ലക്ഷം രൂപ പിഴവിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര കോടതി

by on August 10, 2024 0

കൊച്ചി: കോവിഡ് കാലത്തെ ജീവിതമാർഗമായ മാസ്ക് നിർമ്മാണം അവതാളത്തിലാക്കിയ യന്ത്ര നിർമാണ കമ്പനി നഷ്ടപരിഹാരവും കോടതി ചെലവും മെഷിനിന്റെ വിലയും പരാതിക്കാരന് നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. എറണാകുളം, ആലുവ സ്വദേശിയും എസ് ജി ബാഗ്സ് എന്ന സ്ഥാപനത്തിൻ്റെ ഉടമയുമായ ശ്രീജിത്ത് ജി സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. തമിഴ്നാട് സ്വദേശി ടി വിശ്വനാഥ ശിവന്റെ ഉടമസ്ഥതയിലുള്ള ശിവൻ ഇൻഡസ്ട്രീയൽ എൻജിനീയറിങ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നൽകിയത്. 2020 സെപ്റ്റംബർ മാസത്തിലാണ്...

Read More