March 3, 2026
  • March 3, 2026
Breaking News

ഇനി ബൂത്തിലേക്ക്; സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത് 98,451 സ്ഥാനാര്‍ത്ഥികള്‍; 2261 പത്രികകള്‍ തള്ളി

by on November 22, 2025 0

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. 1,64,427 പത്രികകളാണ് ആകെ സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ സംസ്ഥാനത്ത് ജനവിധി തേടുന്നത് 98451 സ്ഥാനാര്‍ത്ഥികളാണ്. 2261 പത്രികകള്‍ തള്ളി.   527 പത്രികകള്‍ തിരുവനന്തപുരം ജില്ലയിലും 401 പത്രികകള്‍ കോട്ടയത്തും 348 പത്രികകള്‍ എറണാകുളത്തും തള്ളി. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്(19,959). തൃശൂര്‍(17,168), എറണാകുളം(16,698) എന്നീ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. വയനാട്ടിലായിരുന്നു ഏറ്റവും കുറവ്(5,227).

Read More

സൗദിയിലെ ബസ് അപകടം; മരിച്ച 45 ഇന്ത്യന്‍ തീര്‍ഥാടകരുടെയും മൃതദേഹങ്ങള്‍ മദീനയില്‍ സംസ്‌കരിച്ചു

by on November 22, 2025 0

സൗദിയിലെ ബസ് അപകടത്തില്‍ മരിച്ച 45 ഇന്ത്യന്‍ തീര്‍ഥാടകരുടെയും മൃതദേഹങ്ങള്‍ പരിശുദ്ധ നഗരമായ മദീനയില്‍ തന്നെ സംസ്‌കരിച്ചു. മദീനയിലെ ഹറം പള്ളിയോട് ചേര്‍ന്നുള്ള ജന്നത്തുല്‍ ബഖീ ഖബര്‍സ്ഥാനിലാണ് മൃതദേഹങ്ങള്‍ ഖബറടക്കിയത്. ഇന്ന് ഉച്ചയ്ക്ക് നടന്ന ളുഹര്‍ നമസ്‌കാരത്തിന് ശേഷമായിരുന്നു ചടങ്ങ്. മരിച്ചവരുടെ നാട്ടില്‍ നിന്നെത്തിയ ബന്ധുക്കളും, ഇന്ത്യന്‍ എംബസി പ്രതിനിധികളും ഉള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. നവംബര്‍ 16-ന് രാത്രിയാണ് അപകടം നടന്നത്. ഹൈദരാബാദില്‍ നിന്നുള്ള തീര്‍ഥാടക സംഘം സഞ്ചരിച്ച ബസ്, മക്കയില്‍ നിന്ന്...

Read More

ശമ്ബളം കൈയ്യില്‍ കിട്ടുന്നത് കുറയും; പിഎഫ്, ഗ്രാറ്റുവിറ്റി കൂടും, പുതിയ തൊഴില്‍ ചട്ടം ഇങ്ങനെ

by on November 22, 2025 0

ന്യൂഡല്‍ഹി: പുതിയ തൊഴില്‍ ചട്ടം രാജ്യത്ത് നിലവില്‍ വന്നു. ഇതിന്റെ വിജ്ഞാപനം അടുത്ത ഒന്നര മാസത്തിനകം പുറത്തിറക്കും. ഇതുപ്രകാരം കൈയ്യില്‍ കിട്ടുന്ന ശമ്ബളം കുറയുമെന്നാണ് വിവരം. അതേസമയം, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി എന്നിവ ഉയരും. ഒരു ജീവനക്കരന് വേണ്ടി കമ്ബനി നീക്കിവെക്കുന്ന തുകയുടെ പകുതി അടിസ്ഥാന ശമ്ബളമാക്കണം എന്ന നിര്‍ദേശമാണ് ഇതിന് കാരണം.   അടിസ്ഥാന ശമ്ബളം കണക്കാക്കിയാണ് പ്രൊവിഡന്റ് ഫണ്ടിലേക്ക് എത്ര തുക ഓരോ മാസം അടയ്ക്കണം എന്ന് തീരുമാനിക്കുക. ഗ്രാറ്റുവിറ്റി കണക്കാക്കുന്നതും അടിസ്ഥാന...

Read More

തദ്ദേശ തെരഞ്ഞടുപ്പ്: പാലക്കാട് ബിജെപിക്ക് മത്സരിക്കാനാളില്ല; 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ സ്ഥാനാർത്ഥികളില്ലെന്ന് റിപ്പോർട്ട്

by on November 22, 2025 0

പാലക്കാട് പലയിടത്തും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ലെന്നാണ് വിവരം. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാ‌ട് ബിജെപിക്ക് തിരിച്ചടി. പാലക്കാട് പലയിടത്തും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ലെന്നാണ് വിവരം. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. കഴിഞ്ഞ തവണ ബിജെപി മുഖ്യപ്രതിപക്ഷമായിരുന്ന...

Read More

ന്യൂഡൽഹി: യാത്രയയപ്പിനിടെ കോടതിമുറിയിൽ പുഷ്പവൃഷ്ടിക്കൊരുങ്ങിയ അഭിഭാഷകനെ വിലക്കിക്കൊണ്ട് പൂവ് എറിയരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത് കോടതിയിൽ ചിരിപരത്തി. യാത്രയയപ്പിൽ ചീഫ് ജസ്റ്റിസിനെ പ്രശംസിച്ച ശേഷമായിരുന്നു താൻ പൂവിതളുകൾ കൊണ്ടുവന്ന കാര്യം അഭിഭാഷകൻ പറഞ്ഞത്.

by on November 22, 2025 0

ന്യൂഡൽഹി: യാത്രയയപ്പിനിടെ കോടതിമുറിയിൽ പുഷ്പവൃഷ്ടിക്കൊരുങ്ങിയ അഭിഭാഷകനെ വിലക്കിക്കൊണ്ട് പൂവ് എറിയരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത് കോടതിയിൽ ചിരിപരത്തി. യാത്രയയപ്പിൽ ചീഫ് ജസ്റ്റിസിനെ പ്രശംസിച്ച ശേഷമായിരുന്നു താൻ പൂവിതളുകൾ കൊണ്ടുവന്ന കാര്യം അഭിഭാഷകൻ പറഞ്ഞത്. പൂവ് എറിയരുതെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ് അത് മറ്റാർക്കെങ്കിലും കൊടുക്കാനും അഭിഭാഷകനോട് പറഞ്ഞു. സനാതന ധർമത്തെ അവഹേളിച്ചെന്നാരോപിച്ച് കഴിഞ്ഞമാസം അഭിഭാഷകൻ, ജസ്റ്റിസ് ഗവായിക്കുനേരേ കോടതിമുറിയിൽവെച്ച് ഷൂ എറിയാൻ ശ്രമിച്ചത് വിവാദമായിരുന്നു. രാജ്യത്തിനായി തന്നാൽ സാധിക്കുന്നത് ചെയ്ത സംതൃപ്തിയോടെ പടിയിറങ്ങുന്നു -ചീഫ് ജസ്റ്റിസ്...

Read More

തലശ്ശേരി മുബാറക്ക വിമൻസ് കോളേജ്  10-ാംവാർഷികാഘോഷം വർണാഭമായി

by on November 22, 2025 0

തലശ്ശേരി മുബാറക്ക വിമൻസ് കോളേജ് 10-ാംവാർഷികാഘോഷം വർണാഭമായി     തലശ്ശേരി : തലശ്ശേരി മുബാറക് വിമൻസ് കോളേജിന്റെ 10-ാം വാർഷികാഘോഷം വർണാഭമായി. തലശ്ശേരി ടൗൺ ബങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടി കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്തു.   കോളേജ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെറിയാണ്ടി സ്വാഗതം പറഞ്ഞു. കോളേജ് കമ്മിറ്റി പ്രസിഡൻ്റ് സി ഹാരിസ് ഹാജി അധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് ശ്രീകലാഭവൻ സമദ് മുഖ്യാതിഥിയായി. പ്രിൻസിപ്പാൽ...

Read More

തലശ്ശേരി നഗരസഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസിന്റെ മുഴുവൻ സ്ഥാനാർത്ഥികളും ഇന്ന് നഗരസഭാ ഓഫീസിലെത്തി നാമനിർദ്ദേശക പത്രിക നൽകി.

by on November 21, 2025 0

തലശ്ശേരി നഗരസഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസിന്റെ മുഴുവൻ സ്ഥാനാർത്ഥികളും ഇന്ന് നഗരസഭാ ഓഫീസിലെത്തി നാമനിർദ്ദേശക പത്രിക നൽകി. എൽ എസ് പ്രഭു മന്ദിരത്തിൽ നിന്നും പ്രകടനമായാണ് എത്തിയത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ ഉൾപ്പെടെയുള്ളവരാണ് ഇന്ന് പത്രിക നൽകിയത്. സജീവ് മാറോളി, അഡ്വ: കെ.എ.ലത്തീഫ്,എൻ. മഹമൂദ്, ഇ. വിജയ കൃഷ്ണൻ , പി.വി.രാധാകൃഷ്ണൻ , സി.കെ.പി. മമ്മു, കെ. ഇ . പവിത്ര രാജ്, എ ഷർമ്മിള,എൻ. അഷറഫ്, സി.എം .സുധിൻ എന്നി വർ ഒന്നിച്ചുണ്ടായിരുന്നു.

Read More

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: അന്വേഷണം ദക്ഷിണേന്ത്യയിലേക്കും; ബെംഗളൂരു സ്വദേശിയായ എഞ്ചിനീയര്‍ സാക്കിര്‍ ഉസ്താദിന് പങ്കെന്ന് സൂചന

by on November 21, 2025 0

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ദക്ഷിണേന്ത്യയിലേക്കും. 2022ലെ കോയമ്പത്തൂരില്‍ നടന്ന ബോംബ് സ്‌ഫോടനം, മാംഗളൂരുവിലെ ഓട്ടോറിക്ഷ സ്‌ഫോടനം എന്നിവയ്ക്ക് പിന്നില്‍ ഒരേ സംഘമാണെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ സംശയം. 2024ലെ ബെംഗളൂരു രാമേശ്വരം കഫെ സ്‌ഫോടനത്തിന് പിന്നിലും ഒരേ ഭീകരര്‍ തന്നെയെന്നാണ് സംശയം. ബെംഗളൂരു സ്വദേശി ഫൈസല്‍ എന്ന സാക്കിര്‍ ഉസ്താദിന് ഈ ആക്രമണവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന. (delhi red fort blast probe to bangalore) മേല്‍പ്പറഞ്ഞ സ്‌ഫോടനങ്ങള്‍ക്കും ഡല്‍ഹി...

Read More

പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്; ഒതായിയിലെ വീട്ടില്‍ പരിശോധന തുടരുന്നു

by on November 21, 2025 0

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. മലപ്പുറം ഒതായിയിലെ വീട്ടില്‍ പരിശോധന തുടരുന്നു. അന്‍വറിന്റെ ഡ്രൈവര്‍ സിയാദിന്റെ വീട്ടിലും റെയ്ഡ്. കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധന നടത്തിയതിന് പിന്നാലെയാണ് നീക്കം. മലപ്പുറത്തെ പത്തിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നതായാണ് വിവരം. പി.വി അന്‍വറിന്റെ വീട്, സ്ഥാപനങ്ങള്‍, ഡ്രൈവര്‍, പാര്‍ട്ട്ണര്‍മാര്‍, കെ.എഫ്.സി ഉദ്യോഗസ്ഥരുടെ വീട് എന്നിവിടങ്ങളിലാണ് പരിശോധന. പരിശോധന. അന്‍വറിന്റെ ഡ്രൈവര്‍ സിയാദിന് 2015ല്‍ കെ.എഫ്.സി മലപ്പുറം ബ്രാഞ്ചില്‍ നിന്നും 7.50 കോടി രൂപവായ്പ...

Read More

മത്സരിക്കാൻ പോലും അവസരം കൊടുക്കാത്ത സിപിഎമ്മുകാർ ഈ ചെറിയ കുട്ടിയുടെ മുൻപിൽ തോറ്റിരിക്കുകയാണ്. പ്രതിപക്ഷ രഹിത പഞ്ചായത്താണ് സി. പി എം ലക്ഷ്യം.

by on November 20, 2025 0

തലശ്ശേരി : ജയിച്ചവർ തോറ്റവരെ കളിയാക്കരുത് എന്ന് അസൈൻമെൻറ് എഴുതിയ വിദ്യാർത്ഥിക്കു മുൻപിൽ സി. പി എം തോറ്റിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ എ ലത്തീഫ്. ചൊക്ലി ഗ്രാമപഞ്ചായത്തിൽ കുറ്റിയിൽ പിടിക വാർഡ് 7 ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ച പി ടി കെ റഫ്ഷാനയെ പാനൂർ ബ്ലോക്കിൽ മേനപ്രം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഉദയൻ മാസ്റ്റർ ചൊക്ലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് വി കെ...

Read More