June 6, 2025
  • June 6, 2025
Breaking News
  • Home
  • Uncategorized
  • ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു

ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു

By on June 2, 2025 0 5 Views
Share

മലബാർ കാൻസർ സെന്റർ, കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യം, തലശ്ശേരി ഗ്രാന്റ് തേജസ് ടെക്സ്റ്റൈൽസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു.
മെയ് 31 ന് രാവിലെ 9.00 മണിക്ക് ഗ്രാന്റ് തേജസ്സിൽ
അസംബിൾ ചെയ്ത ജീവനക്കാർക്ക് മലബാർ കാൻസർ സെന്റർ കമ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോക്ടർമാരായ എ പി നീതു, ഫിൻസ് എം ഫിലിപ്പ് എന്നിവർ ബോധവൽക്കരണ ക്ലാസ് നടത്തി.
കെ സി സി സി പ്രസിഡണ്ട് മേജർ പി ഗോവിന്ദൻ ആദ്ധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡണ്ട് പി കെ സുരേഷ് പ്രതിജ്ഞാ വാചകം ചൊല്ലി ക്കൊടുത്തു.


ഗ്രാന്റ് തേജസ് മാനേജർ കെ വി അലി സ്വാഗതവും പി ശരത്ത് നന്ദിയും പറഞ്ഞു. നിസ്സർ പടിപ്പുരക്കൽ, ഡോ. അബ്ദുറഹിമാൻ കൊളത്തായി, ടി എം ദിലീപ് കുമാർ, അസ്ലാം മെഡിനോവ, പി ഒ ജാബിർ,സുമയ്യ റഹിമാൻ, സന്തോഷ്, നിഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a comment

Your email address will not be published. Required fields are marked *