August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ചരക്ക് കപ്പലിലെ തീ വ്യാപനം കുറയ്ക്കാൻ സാധിച്ചെന്ന് ഡിഫൻസ് PRO; വെല്ലുവിളിയാകുന്നത് മഴ

ചരക്ക് കപ്പലിലെ തീ വ്യാപനം കുറയ്ക്കാൻ സാധിച്ചെന്ന് ഡിഫൻസ് PRO; വെല്ലുവിളിയാകുന്നത് മഴ

By on June 11, 2025 0 60 Views
Share

wanhai 503

ബേപ്പൂർ – അഴീക്കൽ തുറമുഖത്തിനിടയിൽ സിംഗപ്പൂർ ചരക്ക് കപ്പൽ വാൻ ഹായ് 503 യുടെ തീ വ്യാപനം കുറയ്ക്കാൻ സാധിച്ചെന്ന് ഡിഫൻസ് പിആർഒ. തീ കുറയ്ക്കാൻ കഴിഞ്ഞെങ്കിലും പൂർണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല. സ്ഥലത്ത് മഴയും മോശം കാലാവസ്ഥയും നിലനിൽക്കുന്നതിനാൽ കോസ്റ്റ്ഗാർഡിന്റെ നിരീക്ഷണ വിമാനമായ ഡോർ നിയറിന് ഉച്ചയ്ക്കുശേഷം പ്രദേശത്ത് നിരീക്ഷണം നടത്താൻ സാധിച്ചിട്ടില്ല. നിലവിൽ കപ്പൽ 10 മുതൽ 15 ഡിഗ്രി വരെ ഇടത്തോട്ട് ചരിഞ്ഞ നിലയിലാണുള്ളതെന്നും ഡിഫൻസ് പിആർഒ വ്യക്തമാക്കി.

കപ്പലിലുള്ള കണ്ടെയ്നറുകളുടെ പല ഭാഗങ്ങളിലായി വലിയ രീതിയിൽ തീ പടരുന്നുണ്ട് അതുകൊണ്ടുതന്നെ രക്ഷാപ്രവർത്തനം ഏറെ വെല്ലുവിളികൾ നിറഞ്ഞതാകും. തീ പൂർണമായി കെടുത്തിയാൽ മാത്രമേ കണ്ടെയ്നറുകൾ അടക്കം സുരക്ഷിതമാക്കുന്നതിൽ മറ്റുകാര്യങ്ങൾ ആലോചിക്കാനാകൂ.

Leave a comment

Your email address will not be published. Required fields are marked *