August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • സങ്കര വൈദ്യം ചികിത്സാ രംഗം അവതാളത്തിലാകും: ഐഎംഎ

സങ്കര വൈദ്യം ചികിത്സാ രംഗം അവതാളത്തിലാകും: ഐഎംഎ

By on June 16, 2025 0 24 Views
Share

കണ്ണൂർ: ഇന്ത്യയിലെ വൈദ്യശാസ്ത്ര രംഗത്തെ മികവിന്റെ കേന്ദ്രങ്ങളായ ദേശീയ ഇൻസ്റ്റിറ്റ്യൂട്ടു കളിൽ സങ്കര വൈദ്യം നടപ്പാക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കണ്ണൂർ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. നിരന്തരമായ പരീക്ഷണ- നിരീക്ഷണ- ഗവേഷണങ്ങളിലൂടെ ലോകത്തെ എല്ലാ രാജ്യങ്ങളിലും വളരുകയും മുഴുവൻ രോഗാവസ്ഥകളെയും ചികിത്സിക്കാൻ സജ്ജമായ ആധുനിക വൈദ്യശാസ്ത്ര തോടൊപ്പം മറ്റു ചികിത്സാ ശാഖകൾ സംയോജിപ്പിക്കുന്നത് ഗുണനിലവാരം കുറയാനും ചികിത്സാരംഗം അവതാളത്തിലാകാനും കാരണമാകുമെന്ന് ഐഎംഎ വിലയിരുത്തി. മറ്റു ചികിത്സാ രംഗങ്ങളെ അതതു മേഖലകളിൽ ഗവേഷണം നടത്തി സ്വയം പര്യാപ്തമാക്കുന്നതിനു പകരം, ആധുനിക വൈദ്യശാസ്ത്രത്തെ കൂട്ടിച്ചേർക്കുന്നത് രോഗ ചികിത്സക്കും സമൂഹത്തിനും ഗുണകരമല്ല. ഇത് അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ എംബിബിഎസ് ഡിഗ്രിയുടെ സാധുത പോലും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. ഐ എം എ ജില്ലാ കൺവെൻഷൻ ഐ എം എ മുൻ ദേശീയ വൈസ് പ്രസിഡണ്ട് ഡോ ബാബു രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡോ രാജ്മോഹൻ അധ്യക്ഷനായി.മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ ശ്രീകുമാർ വാസുദേവൻ, ഡോ ലതാ മേരി, ഡോ നിർമ്മൽ രാജ്, ഡോ നദീം അബൂട്ടി, ഡോ സച്ചിൻ, ഡോ സുൽഫിക്കർ അലി പ്രസംഗിച്ചു. വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ ത്തോടൊപ്പം സർക്കാർ സർക്കാരിതര സന്നദ്ധ സംഘടനകളുമായി സഹകരിച്ചുകൊണ്ട് ഡി അഡിക്ഷൻ ചികിത്സാസൗകര്യം ഐ എം എ യുടെ നേതൃത്വത്തിൽ വികസിപ്പിക്കാൻ തീരുമാനിച്ചു. ആരോഗ്യ ചികിത്സാ കേന്ദ്രങ്ങൾ ക്കെതിരെ നടക്കുന്ന അക്രമങ്ങളെ കർശനമായി നേരിടണമെന്ന് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

ഫോട്ടോ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ( ഐ എം എ) കണ്ണൂർ ജില്ലാ കൺവെൻഷൻ ദേശീയ മുൻ വൈസ് പ്രസിഡണ്ട് ഡോ ബാബു രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

Leave a comment

Your email address will not be published. Required fields are marked *