August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • കേരള മാപ്പിള കലാ ശാല : ‘പീർ കോ പ്യാർ’ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കേരള മാപ്പിള കലാ ശാല : ‘പീർ കോ പ്യാർ’ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

By on June 18, 2025 0 20 Views
Share

കണ്ണൂർ : പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദിന്റെ പേരിലുള്ള കേരള മാപ്പിള കലാശാലയുടെ ഈ വർഷത്തെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരങ്ങൾക്ക് നൗഷാദ് ബാബു കൊല്ലം, ഫാരിഷ ഖാൻ ആലുവ എന്നിവർ അർഹരായി മണ്ണൂർ പ്രകാശ് (ഗായകൻ )മുക്കം സാജിത (ഗായിക) ഉസ്മാൻ പി. വടക്കുമ്പാട് (രചന, ഗവേഷണം ) റസാഖ്‌ കരിവള്ളൂർ ( സംഗീതം)പ്രൊഫ: മുഹമ്മദ്‌ അഹമ്മദ് ( ഗ്രന്ഥ രചന ) സീന കാസർ ഗോഡ് (മുട്ടിപ്പാട്ട്) ജാബിർ പാലത്തുങ്കര (മാപ്പിളപ്പാട്ട് പരിശീലനം) മുഖ്താർ മുഹിബ്ബ്‌ നൂർ ( സോഷ്യൽ സ്റ്റാർ )എന്നിവരാണ് മറ്റു പുരസ്‌കാര ജേതാക്കൾ. വി ടി മുരളി ചെയർമാനും സി വി എ കുട്ടി ചെറുവാടി, സിബെല്ല സദാനന്ദ് എന്നിവർ മെമ്പർമാരും ആയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഫലകവും പൊന്നാടയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ജൂലൈ അവസാന വാരം കോഴിക്കോട് വെച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പരിപാടിയോടാനുബന്ധിച്ചു ഇശലുകൾ കൊണ്ട് ഇന്ദ്രജാലം തീർത്ത പീർ മുഹമ്മദിന്റെ ജീവിതം അനാവരണം ചെയ്യുന്ന ഓർമ്മ പുസ്തകം – ‘പീർ കോ പ്യാർ’ – പ്രകാശനം ചെയ്യപ്പെടും. കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

പത്ര സമ്മേളനത്തിൽ അഹ്‌മദ്‌ പി. സിറാജ്(ചെയർമാൻ, KMKS )സി വി എ കുട്ടി ചെറുവാടി( അക്കാദമിക് ഡയറക്ടർ-KMKS )കെ. പി. കെ വെങ്ങരക്രിയേറ്റീവ് ഹെഡ്-KMKS )കണ്ണൂർ ഷാഫി( ചീഫ് കോർഡിനേറ്റർ-KMKS)നിസാം പീർ മുഹമ്മദ്‌(പീർ മുഹമ്മദിന്റെ മകൻ ) എന്നിവർ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *