August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും

ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും

By on June 18, 2025 0 19 Views
Share

ഫാൽക്കൺ 2000 ബിസിനസ് ജെറ്റുകൾ ഇന്ത്യയിൽ നിർമ്മിക്കും. റിലയൻസ് എയ്‌റോസ്ട്രക്ച്ചറുമായി സഹകരിച്ച് നിർമാണം നടത്തുമെന്ന് ഡസ്സോൾട്ട് ഏവിയേഷൻ അറിയിച്ചു. 2028 അവസാനത്തോടെ ആദ്യത്തെ ഫാൽക്കൺ 2000 ജെറ്റുകളുടെ വിതരണം നടത്തുമെന്നും ഡസ്സോൾട്ട് ഏവിയേഷൻ. കോർപ്പറേറ്റ്, സൈനിക ഉപയോഗത്തിനായി ജെറ്റുകൾ ഉപയോഗിക്കാം.

ഡസ്സോൾട്ട് ഏവിയേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഫാൽക്കൺ വിമാനം ഫ്രാൻസിന് പുറത്ത് പൂർണ്ണമായും നിർമ്മിക്കുന്നത്. പ്രഖ്യാപനത്തെത്തുടർന്ന് ബുധനാഴ്ച ബി‌എസ്‌ഇയിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരികൾ 5 ശതമാനം ഉയർന്നു.

Leave a comment

Your email address will not be published. Required fields are marked *