August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ക്ലബ് വേൾഡ് കപ്പിൽ സിറ്റിക്ക് വിജയ തുടക്കം; മൊറോക്കൻ ക്ലബ്ബിനെ തോൽപ്പിച്ചു

ക്ലബ് വേൾഡ് കപ്പിൽ സിറ്റിക്ക് വിജയ തുടക്കം; മൊറോക്കൻ ക്ലബ്ബിനെ തോൽപ്പിച്ചു

By on June 19, 2025 0 44 Views
Share

ഫിഫ ക്ലബ് വേൾഡ്കപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയ തുടക്കം. മൊറോക്കൻ ക്ലബായ വയദാദ് കാസാബ്‌ളാങ്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്.

രണ്ടാം മിനിറ്റിൽ തന്നെ ഫിൽ ഫോഡൻ ഇംഗ്ലീഷ് ക്ലബ് വമ്പന്മാരെ മുന്നിലെത്തിച്ചു. 42-ാം മിനിറ്റിൽ ജെറമി ഡോകു സിറ്റിയുടെ ലീഡ് ഉയർത്തി. 88-ാം മിനിറ്റിൽ സിറ്റിയുടെ റീക്കോ ലൂയിസ് ചുവപ്പുകാർഡ് കണ്ട് പുറത്തായി.

പുതിയ സൈനിങ്ങുകളായ റെയ്ൻഡേഴ്സിനും റയാൻ ചെർക്കിക്കും പെപ് ഗ്വാർഡിയോള അവസരം നൽകി. ഗ്രൂപ്പ് ജിയിലെ അടുത്ത മത്സരത്തിൽ യു എ ഇ യുടെ അൽ എയ്‌നെയാണ് സിറ്റി നേരിടുക. ജൂൺ 23 നാണ് മത്സരം.

Leave a comment

Your email address will not be published. Required fields are marked *