January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ല; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇസ്രയേൽ

ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ല; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇസ്രയേൽ

By on June 21, 2025 0 111 Views
Share

ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗത്തിലാണ് ഇസ്രയേൽ നിലപാട് അറിയിച്ചത്. ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ തുറന്നടിച്ചു. സംഘർഷം അവസാനിപ്പിക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ അഭ്യർഥന ഇസ്രയേൽ തള്ളി.

ഇസ്രയേൽ ഇറാനെ ആക്രമിച്ച് എട്ടാം ദിവസമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിഷയം ചർച്ചക്കെടുത്തത്.ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.മേഖലയിൽ ഉടൻ സമാധാനം പുനസ്ഥാപിക്കണമെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *