August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടി സെക്രട്ടറിയുടെ തലയില്‍ വെക്കാനുള്ള മുഖ്യമന്ത്രിയുടെ അടവ്; പി വി അൻവർ

പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടി സെക്രട്ടറിയുടെ തലയില്‍ വെക്കാനുള്ള മുഖ്യമന്ത്രിയുടെ അടവ്; പി വി അൻവർ

By on June 23, 2025 0 91 Views
Share

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വരുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. മുഖ്യമന്ത്രി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ശാസിച്ചെന്ന വാര്‍ത്തയില്‍ അതിശയം തോന്നുന്നില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു.

‘ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് സിപിഐഎം വിളിച്ചു ചേര്‍ത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളുടെയും യോഗത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെ ശാസിച്ചു എന്ന വാര്‍ത്ത കേട്ടു. മൈക്ക് കിട്ടുമ്പോള്‍ എന്തും വിളിച്ചു പറയരുതെന്ന് ”സംസ്ഥാന സെക്രട്ടറിയായ” ഗോവിന്ദന്‍ മാഷെ മുഖ്യമന്ത്രി താക്കീത് ചെയ്തത്രേ!’, അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *