August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൌണ്ടേഷൻ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 നു വിവിധ പരിപാടികൾ സംഘടിപ്പിച്ചു

അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൌണ്ടേഷൻ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 നു വിവിധ പരിപാടികൾ സംഘടിപ്പിച്ചു

By on June 23, 2025 0 130 Views
Share

അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൌണ്ടേഷൻ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 നു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൌണ്ടേഷൻ എന്നത് ഭാരതത്തിൻറെ കല കളെയും ശാസ്ത്രങ്ങളെയും എല്ലാവരിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെ പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റഫോം ആണ് . റെഗുലർ യോഗ,ഫേസ് യോഗ, വൈദിക മാത്‍സ് ,ഭരതനാട്യം എന്നിവ ഓൺലൈൻ ആയും അഖിലം എന്ന പേരിൽ ഓഫ്‌ലൈൻ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനത്തിൽ ബ്രിഗേഡ് മീഡോസ് , ബാംഗ്ലൂർ മലയാളി സമാജവുമായി ചേർന്ന് ഓഫ്‌ലൈൻ പരിപാടിയും അന്നേ ദിവസം ഓൺലൈൻ ആയി glow up with face yoga എന്ന പരിപാടിയും സംഘടിപ്പിച്ചു. ഫേസ് യോഗ യുടെ ഗുണങ്ങളെ കുറിച്ചും,ഫേസ് യോഗ എങ്ങനെ ചെയ്യാം എന്നതിനെ കുറിച്ചും ഉള്ള ഒരു അവബോധം എല്ലാവരിലേക്കും എത്തിക്കാൻ സാധിച്ചു . സിനിമ താരം ചിത്ര നായർ മുഖ്യ അതിഥി ആയി എത്തിയ പരിപാടിയിൽ യോഗ ട്രെയി നർമാരായ ജെറി ജോഷി,ആര്യ എബ്രഹാം, ജ്യോതിലക്ഷ്മി എന്നിവർ സംസാരിച്ചു. അഖില ചന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ കോഓർഡിനേറ്റർ സജേഷ് സഹദേവൻ,പ്രോഗ്രാം ഡയറക്ടർ എലിസബത്ത് സോഫി എന്നിവർ സംസാരിച്ചു. അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ടു ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ യോഗ പോസ്റ്റർ മത്സരവും വിജയികളുടെ പ്രഖ്യാപനവും അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൌണ്ടേഷൻ യോഗ വിദ്യാത്ഥികളുടെ ഓൺലൈൻ യോഗ പ്രദര്ശനവും നടന്നു. നൂറിലധികം പേര് വിവിധ പരിപാടികളിലായി പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *