August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • വെടിനിർത്തൽ പാലിക്കാതെ ഇറാൻ; ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി

വെടിനിർത്തൽ പാലിക്കാതെ ഇറാൻ; ആക്രമണം നടത്തിയാൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി

By on June 24, 2025 0 49 Views
Share

iran

സമാധാനപ്രതീക്ഷകളെ ഇല്ലാതാക്കി വീണ്ടും ഇറാൻ – ഇസ്രയേൽ സംഘർഷ സാധ്യത. ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഇസ്രയേൽ. ഇറാൻ ആക്രമണം നടത്തിയാൽ തിരിച്ചടിക്കാൻ നിർദേശം നൽകിയിരിക്കുകയാണ് ഇസ്രയേൽ പ്രതിരോധമന്ത്രി. ടെഹ്റാനിലെ ഭരണസിരാകേന്ദ്രം ലക്ഷ്യംവെക്കാനും നിർദേശം നൽകി. നോർത്തേൺ ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങുകയാണ്. ജനങ്ങൾക്ക് ഷെൽട്ടറുകളിൽ തുടരാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

എന്നാൽ വെടിനിർത്തൽ ലംഘിച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും ആക്രമണം നടത്തിയാൽ തിരിച്ചടി ഉറപ്പാണെന്നും മുന്നറിയിപ്പ് നൽകി. അതേസമയം, ആണവ ചർച്ചകളിൽ നിന്ന് പിന്മാറിയ ഇറാനെ അനുനയിപ്പിക്കാൻ നീക്കവുമായി അന്താരാഷ്ട്ര ആണവോർജ ഏജൻസി എത്തി. ഇറാനുമായി ചർച്ചയ്ക്ക് ശ്രമിക്കുന്നുവെന്ന് IAEA . ഇന്ത്യൻ സമയം ഒൻപത് മണിയോടെയായിരുന്നു ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ആണ് വെടിനിർത്തൽ അറിയിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ അംഗീകരിക്കുന്നതായി അറിയിച്ചിരുന്നു. ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a comment

Your email address will not be published. Required fields are marked *