August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും സമ്മാന വിതരണവും

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവും സമ്മാന വിതരണവും

By on June 27, 2025 0 175 Views
Share

ലോക പുകയില വിരുദ്ധ ദിനവും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവും യോജിപ്പിച്ചു കൊണ്ട് ഒരു മാസക്കാലമായി മലബാർ കാൻസർ സെൻ്ററും കണ്ണൂർ ഡിസ്ട്രിക്ട് കാൻസർ കൺട്രോൾ കൺസോർഷ്യവും ഒത്തു ചേർന്ന്, എക്സൈസ് വകുപ്പ്, പ്രസ്സ് ഫോറം, ഫ്ലാഷ് ബാക്ക് എന്നിവയുടെ സഹകരണത്തോടെ നടത്തി വരുന്ന ബോധവൽക്കരണ പരിപാടികൾ, നാടകങ്ങൾ, മത്സരങ്ങൾ എന്നിവ സമാപിച്ചു.


ജൂൺ 26 വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് തലശ്ശേരി മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച സമ്മേളനം തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി കെ എം ജമുനാ റാണി ഉദ്ഘാടനം നിർവ്വഹിച്ചു. മലബാർ കാൻസർ സെൻ്റർ കമ്യൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ. എ പി നീതു ഡോ. ഫാൻസ് എം ഫിലിപ്പ് എന്നിവർ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി.
കെ സി സി സി പ്രസിഡണ്ട് മേജർ പി ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് പി കെ സുരേഷ് സ്വാഗതം പറഞ്ഞു. സ്ഥാപക പ്രസിഡന്റ് നാരായണൻ പുതുക്കുടി, വൈസ് പ്രസിഡന്റ് ഡോ. അബ്ദുറഹിമാൻ കൊളത്തായി, മുബാറക്ക് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ എ പി എം സാജിദ്, ഹെഡ് മാസ്റ്റർ കെ പി നിസാർ, ഫ്ലാഷ്ബാക്ക് പ്രസിഡണ്ട് അഫ്സൽ സി ടി കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
റിട്ടയേഡ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കെ സി കരുണാകരൻ്റെ നേതൃത്വത്തിൽ അരങ്ങേറിയ നാടകം വിദ്യാർത്ഥികൾക്ക് ഹൃദയ സ്പർശിയായ അനുഭവമായി.
കഥ, കവിത, ക്വിസ്, ചിത്രരചന മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ചടങ്ങിന് കെ സി സി സി ജനറൽ സെക്രട്ടറി കെ എം ചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു.

Leave a comment

Your email address will not be published. Required fields are marked *