August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ‘അവകാശവാദം ബാലിശം, പേരിടാനുളള അവകാശം സൃഷ്ടാവിന്’; സെൻസർ ബോർഡിനെതിരെ സംഘപരിവാർ ബന്ധമുള്ള സാംസ്കാരിക സംഘടന തപസ്യ

‘അവകാശവാദം ബാലിശം, പേരിടാനുളള അവകാശം സൃഷ്ടാവിന്’; സെൻസർ ബോർഡിനെതിരെ സംഘപരിവാർ ബന്ധമുള്ള സാംസ്കാരിക സംഘടന തപസ്യ

By on June 30, 2025 0 79 Views
Share

കോഴിക്കോട്: ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനെതിരെ സംഘപരിവാർ ബന്ധമുള്ള സാഹിത്യ-സാംസ്‌കാരിക കൂട്ടായ്മയായ തപസ്യ. സെൻസർ ബോർഡിന്റെ തീരുമാനം ബാലിശമെന്നും പേരിടാനുളള അവകാശം സൃഷ്ടാവിന്റേതാണെന്നും തപസ്യ വ്യക്തമാക്കി. അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനത്തെ മറികടന്ന് ചെയർമാൻ സിനിമയെ വിലക്കിയെന്നും ഈ തീരുമാനം പിൻവലിക്കണമെന്നും സെൻസർ ബോർഡിനയച്ച കത്തിൽ തപസ്യ അധ്യക്ഷൻ ആവശ്യപ്പെട്ടു.

ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് നേരത്തെ സെൻസർ ബോർഡ് പ്രദർശനത്തിന് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ജാനകി എന്ന പേര് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സെൻസർ ബോർഡ് ഉയർത്തിയ തടസ്സവാദത്തിനെതിരെ സിനിമയുടെ അണിയറ പ്രവർത്തകർ രംഗത്ത് വന്നിരുന്നു. ഇതിനിടെ പ്രദര്‍ശനാനുമതി വൈകുന്നത് ചോദ്യം ചെയ്ത് സിനിമയുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ച ഹൈക്കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. സിനിമകൾക്ക് എന്ത് പേര് നൽകിയാലെന്ത് എന്നും ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും കോടതി ചോദിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *