August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • സർക്കാരിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങൾക്ക് വാക്സിൻ കൊടുക്കേണ്ട അവസ്ഥ, സർക്കാരിൻ്റെ എക്സിറ്റ് ഓഡർ ജനങ്ങൾ ഒപ്പിട്ടു കഴിഞ്ഞു’: ഷാഫി പറമ്പിൽ എം പി

സർക്കാരിൽ നിന്ന് രക്ഷപ്പെടാൻ ജനങ്ങൾക്ക് വാക്സിൻ കൊടുക്കേണ്ട അവസ്ഥ, സർക്കാരിൻ്റെ എക്സിറ്റ് ഓഡർ ജനങ്ങൾ ഒപ്പിട്ടു കഴിഞ്ഞു’: ഷാഫി പറമ്പിൽ എം പി

By on July 1, 2025 0 25 Views
Share

സർക്കാരിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിലെ ജനങ്ങൾക്ക് വാക്സിൻ കൊടുക്കേണ്ട അവസ്ഥയെന്ന് ഷാഫി പറമ്പിൽ എം പി. ആരോഗ്യമേഖലയിലെ പ്രതിസന്ധിയിൽ കോഴിക്കോട് നടന്ന കോൺഗ്രസ് പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് നീതി കിട്ടണം.

സാധാരണക്കാരനാണ് ചികിത്സ തേടി വരുന്നത്. അങ്ങനെ വരുന്നവരോട് ചെയ്യുന്നത് ക്രൂരതയാണ്. മറ്റ് പലതിനും സർക്കാരിന് പണമുണ്ട്. സർക്കാരിന് സഖാക്കളുടെ പിന്തുണ നഷ്ടപ്പെട്ടു. സർക്കാരിനെ ജനം അറബി കടലിൽ താഴ്ത്തുമെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.

പിണറായി ഭരണം ജനത്തിന് ബാധ്യത. ആരോഗ്യ മന്ത്രി അനാരോഗ്യ മന്ത്രിയായി മാറി. സർക്കാറിന് പി.ആർ അഡിക്ഷൻ രോഗം പിടിപെട്ടു. സർക്കാറിൻ്റെ എക്സിറ്റ് ഓഡർ ജനങ്ങൾ ഒപ്പിട്ടു കഴിഞ്ഞു. അതു തന്നെയാണ് നിലമ്പൂരിൽ കണ്ടത്.സർക്കാരിന്റെ നയം അംഗീകരിക്കാൻ സാധിക്കില്ല.

ഒരു മനസാക്ഷിയും ഈ സർക്കാരിനില്ല. സർക്കാരിൻ്റെ പിആർ ജോലി ചെയ്യാൻ പണമുണ്ട്. ഒരു ഡോക്ടർ ഗതികേട് കൊണ്ട് എഴുതിയ എഫ്ബി പോസ്റ്റു മാത്രമല്ല ഡോ ഹാരിസിന്റെത്. സർക്കാർ ഭരണ വിരുദ്ധതയാണ് ആ പോസ്റ്റിലുള്ളത്. കറ കളഞ്ഞ സഖാവിൻ്റെ എഫ്ബി പോസ്റ്റാണതെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

 

Leave a comment

Your email address will not be published. Required fields are marked *