August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • റവാഡ ചന്ദ്രശേഖറിൻ്റെ നിയമനം; ‘മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തു’; പി ജയരാജൻ

റവാഡ ചന്ദ്രശേഖറിൻ്റെ നിയമനം; ‘മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല; പ്രസ്താവന ദുർവ്യാഖ്യാനം ചെയ്തു’; പി ജയരാജൻ

By on July 2, 2025 0 36 Views
Share

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രി സഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. തന്റെ പ്രസ്താവന മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തെന്ന് അദേഹം കുറ്റപ്പെടുത്തി. പാലക്കാട് പറഞ്ഞ നിലപാട് ആവർത്തിക്കുന്നുവെന്നും അതിൽ കൂടുതൽ ഒന്നും പ്രതികരിക്കാനില്ലെന്നും പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ തീരുമാനത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സർക്കാരാണെന്നതാണ് ഉദ്ദേശിച്ചത്. സർക്കാർ തീരുമാനം പാർട്ടി നിർദേശിക്കണ്ടതല്ല. മന്ത്രിസഭ തീരുമാനത്തെ അനുകൂലിക്കുകയാണ് താൻ ചെയ്തതെന്ന് പി ജയരാജൻ വ്യക്തമാക്കി. സിപിഐഎമ്മിന്റെ നേതാക്കളെ താറടിച്ച് കാണിക്കാനായി പ്രസ്താവനകള്‍ വ്യാഖ്യാനം ചെയ്ത് കാണിക്കുന്നതായി പി ജയരാജന്‍ കുറ്റപ്പെടുത്തി. മന്ത്രി സഭാ തീരുമാനത്തെയോ സിപിഐഎമ്മുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ ഒരു വ്യതിചലനവും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് പി ജയരാജന്‍ പറഞ്ഞു

അതേസമയം പൊലീസ് മേധാവിയുടെ നിയമനത്തിലെ പ്രതികരണത്തിന് പിന്നാലെ പി ജയരാജനെ പിന്തുണച്ച് സമൂഹമാധ്യമ പോസ്റ്റുകളെത്തി. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തെ ഓർമിപ്പിച്ചും പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. എന്നാൽ പുതിയ പൊലീസ് മേധാവി നിയമത്തിൽ തന്റെയും പി ജയരാജന്റെയും ഒരേ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സോഷ്യൽ മീഡിയ പിന്തുണയിൽ കാര്യമില്ലെന്നായിരുന്നു പി ജയരാജനെ പിന്തുണച്ചുള്ള സോഷ്യൽ മീഡിയാ പോസ്റ്റുകളിൽ എം വി ഗോവിന്ദന്റെ പ്രതികരണം.

Leave a comment

Your email address will not be published. Required fields are marked *