January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • ബാണസുരസാഗർ ഡാമിലെ ഷട്ടർ ഉയർത്തും

ബാണസുരസാഗർ ഡാമിലെ ഷട്ടർ ഉയർത്തും

By on July 25, 2025 0 103 Views
Share

banasuradam

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ ഇന്ന് രാവിലെ 10 മുതൽ സ്‌പിൽവെ ഷട്ടർ 30 സെൻ്റീ മീറ്ററായി  ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നിലവിൽ ഷട്ടർ 15 സെൻ്റീ മീറ്റർ തുറന്നിട്ടുണ്ട്.  സെക്കൻ്റിൽ 12.20 ക്യുമെക്സ് വെള്ളം ഘട്ടംഘട്ടമായി  പുഴയിലേക്ക് ഒഴുക്കി വിടും. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും  താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശം.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും മഴ പെയ്യാനാണ് സാധ്യത. ആറ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി എല്ലാ ജില്ലകളിലും യെല്ലോ മുന്നറിയിപ്പും നിലവിലുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.

മധ്യ തെക്കൻ കേരളത്തിലാണ് മഴ ശക്തി പ്രാപിക്കുക.ബംഗാൾ കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചതും അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയും കാലവർഷത്തെ സ്വാധീനിക്കുമെന്നും സൂചനയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

കേരളതീരത്ത് നാളെ വൈകുന്നേരം മുതൽ 27 രാത്രി വരെ ഉയർന്ന തിരമാലയും കടലാക്രമണവും ഉണ്ടായേക്കാമെന്ന് കേന്ദ്ര സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകുന്നു.ഈ മാസം 28 വരെയുള്ള മത്സ്യബന്ധന വിലക്കും തുടരും.

Leave a comment

Your email address will not be published. Required fields are marked *