August 2, 2025
  • August 2, 2025
Breaking News

ആൽബം പ്രകാശനം ചെയ്തു.

By on July 28, 2025 0 87 Views
Share

തലശ്ശേരി: പ്രശസ്ത ഗായകൻ മുഹമ്മദ് റഫി തലശ്ശേരിയിൽ വന്നതിൻ്റെ സ്മരണാർത്ഥം തലശ്ശേരി മുഹമ്മദ് റഫി ലവേഴ്സിൻ്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഡോക്യുമെൻ്ററി റഫിയുടെ ചരമ ദിനമായ ജൂലയ് 31 ന് പ്രകാശനം ചെയ്യുന്നു. ഇതിൻ്റെ മുന്നോടിയായി റഫിയുടെ ഗാനമേള നടത്തിയ സംഘാടക സമിതി ഭാരവാഹികളുടെ ഫോട്ടോകളടങ്ങിയ ആൽബം അഡ്വ.പി.വി.സൈനുദ്ദീൻ റഫി ലവേഴ്സ് മെമ്പർമാർക്ക് നല്കി പ്രകാശനം ചെയ്തു. സി.കെ.പി.മമ്മു, ഹുസൈൻ, കബീർ, ഫാറൂഖ്, റുഖ്ബാൻ, റുഖ്ഷീദ്, നൗഫൽ, സിദ്ധീഖ്, അനീസ് എന്നിവർ പങ്കെടുത്തു.1959 ഡിസംബർ 22ന് മുബാറക്ക് സ്കൂളിൻ്റെ ധനശേഖരണാർത്ഥമാണ് റഫി തലശ്ശേരിയിൽ ഗാനമേള നടത്തിയത്.

Leave a comment

Your email address will not be published. Required fields are marked *