March 6, 2026
  • March 6, 2026
Breaking News
  • Home
  • Uncategorized
  • കേയി റുബാത്ത് ജനങ്ങൾ വഞ്ചിതരാവരുത്

കേയി റുബാത്ത് ജനങ്ങൾ വഞ്ചിതരാവരുത്

By on August 12, 2025 0 346 Views
Share

കണ്ണൂർ : സൗദി അറേബ്യയിലെ മക്കയിൽ ഉണ്ടായിരുന്ന കേയി റുബാത്തിന്റെ പേരിൽ വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടി എടുക്കാമെന്ന വ്യാമോഹത്താൽ പത്തു വർഷം മുൻപ് കേയി റുബാത്ത് ആക്ഷൻ കമ്മിറ്റി എന്ന പേരിൽ കേയി കുടുംബ മയോ, താവഴികളുമായോ യാതൊരു ബന്ധവും ഇല്ലാത്ത ചില തല്പരകക്ഷികൾ വീണ്ടും ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി ഒരു പത്ര സമ്മേളനം വഴി വന്നിരിക്കുകയാണ്. നേരത്തെ പോലീസിലും ബന്ധപ്പെട്ട അധികാരികളിലും പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ അനധികൃത പിരിവുകൾ നടത്തിയിരുന്നത് നിർത്തിവെച്ചി രുന്നു.അതെ ആളുകൾ വീണ്ടും കണ്ണൂർ കേന്ദ്രീകരിച്ചു വലിയ തോതിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു പണപ്പിരിവ് നടത്തുക എന്ന ഉദ്ദേശത്തോടെ പുറപ്പെട്ടത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് തലശ്ശേരി ഓടത്തിൽ പള്ളി പരിപാലന കമ്മിറ്റി കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സൗദി ഗവൺമെന്റിന്റെ ഔക്കാഫിൽ നിക്ഷിപ്തമായ കേയി റുബാത്ത് നഷ്ടപരിഹാര സംഖ്യ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് കേയി മാരല്ലാത്ത പലരിൽ നിന്നും വ്യാപകമായി പണം പിരിക്കുന്നതായി അറിയുന്നു. വകഫ് സ്വത്തിനുള്ള നഷ്ടപരിഹാര സംഖ്യ ആർക്കും വീതിച്ചു കൊടുക്കാൻ പറ്റുന്നതല്ല. കേയി മാരല്ലാത്തവരടക്കമുള്ളവരെ വഞ്ചിക്കാൻ മാത്രം ഉദ്ദേശിച്ചാണ് പണപ്പിരിവ് നടത്തുന്നതെന്ന് നേരത്തെ തന്നെ
ഓടത്തിൽ പള്ളി കമ്മിറ്റി 2016 -ൽ തലശ്ശേരി ഡിവൈഎസ്പിക്ക് പരാതി നൽകിയതാണ്. അതുകൊണ്ടുതന്നെ ഇവരുടെ വലയിൽ പെട്ട് ആരും വഞ്ചിതരാകരു തെന്നും ഇത് സംബന്ധിച്ചുണ്ടാവുന്ന ഒരു നഷ്ടത്തിനും കേയി കുടുംബം ബാധകമമായിരിക്കുകയില്ലെന്നും കേയി കുടുംബത്തിന്റെ മുഴുവൻ പ്രാതിനിധ്യ സ്വഭാവമുള്ള മഹൽ കമ്മിറ്റിയായ തലശേരി ഓടത്തിൽ പള്ളി പരിപാലന കമ്മിറ്റി അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ ഓടത്തിൽ പള്ളി കമ്മിറ്റി ഭാരവാഹികളായ സി ഒ കെ അലവി കേയി, സി ഒ ടി അമീർ അലി കേയി , സി കെ പി അബ്ദുറഹ്മാൻ കേയി, സി കെ. പി. റയീസ് കേയി, സി ഒ അബ്ദുള്ള കേയി,സി ഒ ടി ജംഷിത് കേയി, സി സി ഒ ഫാറൂഖ് കേയി, സി പി അൻവർ സാദത് കേയി എന്നിവർ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *