January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • രാജീവ് ഗാന്ധി ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിച്ച നേതാവ്

രാജീവ് ഗാന്ധി ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിച്ച നേതാവ്

By on August 21, 2025 0 74 Views
Share

കടവത്തൂർ : ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിച്ച അതിശക്തനായ ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധി എന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കെ. പി സാജു പ്രസ്താവിച്ചു. 18 വയസ്സുള്ളവർക്ക് വോട്ടവകാശം നൽകി രാജ്യത്തെ ജനാധിപത്യ പ്രക്രിയയിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കിയ നേതാവായിരുന്നു രാജീവ് ഗാന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ കരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സദ്ഭാവനാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ടി എച്ച് നാരായണൻ അധ്യക്ഷത വഹിച്ചു. ടി എം ബാബുരാജ്, സി കെ രവിശങ്കർ, എ എൻ രാജേഷ്, പി ശങ്കരൻ, വി.പി രാജൻ, പി സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a comment

Your email address will not be published. Required fields are marked *