January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • ടി സിദ്ദിഖിന് ഇരട്ട വോട്ട് ?; പെരുമണ്ണയിലും കൽപ്പറ്റയിലും വോട്ടുണ്ടെന്ന് ആരോപണം, രേഖകൾ പുറത്തുവിട്ട് സിപിഐഎം

ടി സിദ്ദിഖിന് ഇരട്ട വോട്ട് ?; പെരുമണ്ണയിലും കൽപ്പറ്റയിലും വോട്ടുണ്ടെന്ന് ആരോപണം, രേഖകൾ പുറത്തുവിട്ട് സിപിഐഎം

By on September 8, 2025 0 112 Views
Share

കല്പറ്റ എംഎൽഎ ടി സിദ്ദിഖിന് ഇരട്ട വോട്ടെന്ന ആരോപണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്. കോഴിക്കോട് പെരുമണ്ണയിലും വയനാട് കല്പറ്റയിലും സിദ്ദിഖിന് വോട്ട് ഉണ്ടെന്ന് കെ റഫീഖ് പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ് രേഖകൾ പുറത്ത് വിട്ടു. വോട്ടർ പട്ടിക വിശദമായി പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ജനങ്ങളുടെ ശ്രദ്ധയിൽ പെടുത്തുക എന്നുള്ള കാര്യമാണ് ഇപ്പോൾ ചെയ്തത്. ഒരു ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധി ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും വിമർശനം. അതേസമയം വിഷയത്തിൽ പ്രതികരണവുമായി ടി സിദ്ദിഖ് രംഗത്തെത്തി. റഫീക്കും സിപിഐഎമ്മും രാജ്യ വ്യാപകവോട്ട് കൊള്ള നടക്കുമ്പോൾ ഒരക്ഷരം മിണ്ടിയിട്ടില്ല.

വോട്ട് ഷിഫ്റ്റ്‌ ചെയ്യാൻ താൻ അനുമതി ചോദിച്ചതാണ്. കല്പറ്റയിലേക്ക് വോട്ട് ഷിഫ്റ്റ്‌ ഓട്ടോമാറ്റിക് ആയി മാറും എന്നാണ് താൻ മനസിലാക്കുന്നത്. കോഴിക്കോട്ടെ വോട്ട് നീക്കം ചെയ്യാൻ താൻ തന്നെ ഇടപെടും.തനിക്ക് ഇരട്ട വോട്ട് ചെയ്യേണ്ട കാര്യമില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *