January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ഒ.ആബുവിൻ്റെ ഗാനം മറ്റൊരാളുടെ പേരിൽ യൂട്യൂബിൽ

ഒ.ആബുവിൻ്റെ ഗാനം മറ്റൊരാളുടെ പേരിൽ യൂട്യൂബിൽ

By on September 8, 2025 0 236 Views
Share


തലശ്ശേരി: ഒ.ആബു സാഹിബ് രചിച്ച് പി.കെ.ആബൂട്ടി സംഗീതം നല്കി എരഞ്ഞോളി മൂസ പാടിയ ‘ഓമന മുഹമ്മദിനെ ഓത്തിനയച്ചില്ല.. ‘ എന്ന പ്രശസ്തമായ ഗാനം, രചനയും സംഗീതവും മറ്റൊരാളുടെ പേരിൽ യൂട്യൂബിൽ അപ്ലോഡ് ചെയ്തതായി ആരോപണം. ഒരു വർഷമായി ഈ ഗാനം ഒരു പെൺകുട്ടി പാടിയത് ഒരു ലക്ഷത്തി എഴുപതിനായിരത്തിന്നടുത്ത് പേർ കണ്ടു. ഒ.ആബുവിൻ്റെ പേരമകൻ ഫനാസ് തലശ്ശേരിയാണ് ഇത് കണ്ടു പിടിച്ച് മാപ്പിള കലാകേന്ദ്രം ഭാരവാഹികളായ പ്രൊഫ.എ.പി.സുബൈർ, ഉസ്മാൻ വടക്കുമ്പാട് എന്നിവർക്ക് വിവരം നല്കിയത്. ഫനാസ് യൂട്യൂബ് ചാനലിൻ്റെ ആൾക്കാരെ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഉസ്മാൻ പി. വടക്കുമ്പാട് ഗായികയുടെ പിതാവും സംഗീത കലാകാരനുമായ വ്യക്തിയെ ബന്ധപ്പെട്ടപ്പോൾ അറിയാതെ പറ്റിയതാണെന്നും തിരുത്താമെന്നും പറഞ്ഞു. അത് പ്രകാരം ഇന്ന് രാവിലെ ചാനൽ നോക്കിയപ്പോൾ തിരുത്തിയതായി കണ്ടു. എന്നിരുന്നാലും ഒരു വർഷമായി ഈ ചാനലിൽ ഈ ഗാനം കേട്ട 1.70 ലക്ഷം പേർ തെറ്റിദ്ധരിച്ച് വിശ്വസിച്ചു കാണും.
നിർലജ്ജമായ മോഷണമാണ് ഇവർ നടത്തിയിരിക്കുന്നത്. സംഗീത പ്രേമികൾ ഇതിനെതിരെ പ്രതികരിക്കുകയും ഇത്തരം നികൃഷ്ട ജന്മങ്ങളെ ഒറ്റപ്പെടുത്തുകയും വേണമെന്ന് മാപ്പിള കലാകേന്ദ്രം പ്രസിഡണ്ട് പ്രഫ.എ.പി.സുബൈർ പറഞ്ഞു. ഒ.ആബു സാഹിബിൻ്റെ കുടുംബത്തിൻ്റെ പിന്തുണയോടെ നിയമ നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ഉസ്മാൻ പി. വടക്കുമ്പാട് പ്രതികരിച്ചു.

Leave a comment

Your email address will not be published. Required fields are marked *