March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • വിരലുകൾ ബ്രഷുകളായി….. വർണപ്രപഞ്ചം തീർത്ത് നാട്ടുവര

വിരലുകൾ ബ്രഷുകളായി….. വർണപ്രപഞ്ചം തീർത്ത് നാട്ടുവര

By on September 12, 2025 0 147 Views
Share

പിണറായി: പിണറായി വെസ്റ്റ് സി. മാധവൻ സ്മാരക വായനശാലയുടെആഴ്ചയിൽ ഒരു നാട്ടുവർത്താനം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച നാട്ടുവരയിൽ വയോജനങ്ങൾ സ്വന്തം കൈവിരലുകൾ ഉപയോഗിച്ച് വർണ്ണചിത്രങ്ങൾ വരച്ചു. പ്രശസ്ത ചിത്രകാരൻ കെ.കെ. സനൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.80 വയസ്സ് കഴിഞ്ഞവർ അടക്കം 40 ൽപരം വയോജനങ്ങൾ. വിറയാർന്ന കൈകൾ കൊണ്ട് വായനശാല ചുമരിൽ ഓരോരുത്തർക്കും ഇഷ്ടമുള്ള ചിത്രങ്ങൾ വരച്ചു.ഈ നാട്ടുവര കുറച്ചുനേരത്തേക്കെങ്കിലും അവരുടെ കുട്ടിക്കാലത്തേക്കുള്ളഒരു തിരിച്ചു പോക്കായി മാറി.ചിത്രരചനയെ കുറിച്ചും വർണ്ണങ്ങളുടെ ലോകം വയോജനങ്ങളെ എങ്ങനെ പ്രതീക്ഷകളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തും എന്നതിനെക്കുറിച്ചും ക്ലാസിനിടയിൽ ഉദ്ഘാടകൻ വിശദീകരിച്ചു. കെ.പി. രാമകൃഷ്ണൻ,ഇരാജൻ, കെ.കെ. സനൽകുമാർ, എം.ശശികുമാർ, വി. മല്ലിക എന്നിവർ നേതൃത്വം നൽകി.നാട്ടുവർത്താനത്തിന് ഒരു വർഷം പൂർത്തിയാകുന്ന ഒക്ടോബർ ഒന്നിന് വയോജന ദിനത്തിൽ വിപുലമായ വയോജന മേള സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വായനശാലയുടെ വയോജന വേദി പ്രവർത്തകർ

Leave a comment

Your email address will not be published. Required fields are marked *