January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • “പ്രവേശനോത്സവം” 11-9-2025 തീയ്യതി രാവിലെ 11.00 മണിക്ക് തളിപ്പറമ്പ റിക്രിയേഷൻ ക്ലബ്ബിൽ (തളിപ്പറമ്പ പോലീസ് സ്റ്റേഷന് സമീപം) വെച്ചു നടത്തി

“പ്രവേശനോത്സവം” 11-9-2025 തീയ്യതി രാവിലെ 11.00 മണിക്ക് തളിപ്പറമ്പ റിക്രിയേഷൻ ക്ലബ്ബിൽ (തളിപ്പറമ്പ പോലീസ് സ്റ്റേഷന് സമീപം) വെച്ചു നടത്തി

By on September 12, 2025 0 88 Views
Share

കണ്ണൂർ റൂറൽ ജില്ലയിൽ ഹോപ്പ് പ്രൊജക്ടിന്‍റെ ഭാഗമായി 2025- 26 വർഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു എന്നീ വിഭാഗങ്ങളിലെ വിജയിക്കാൻ കഴിയാത്തതോ വിവിധ കാരണങ്ങളാല്‍ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നതോ ആയ വിദ്യാർത്ഥികളെ കണ്ടെത്തി, അവർക്കുള്ള തുടര്‍പഠനം ആരംഭിക്കുന്നതിനായി “പ്രവേശനോത്സവം” 11-9-2025 തീയ്യതി രാവിലെ 11.00 മണിക്ക് തളിപ്പറമ്പ റിക്രിയേഷൻ ക്ലബ്ബിൽ (തളിപ്പറമ്പ പോലീസ് സ്റ്റേഷന് സമീപം) വെച്ചു നടത്തി. ആയതിന്‍റെ ഉദ്ഘാടനം ബഹുമാനപ്പെട്ട തളിപ്പറമ്പ ഡി വൈ എസ് പി കെ.ഇ. പ്രേമചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ ലെജീഷ് പുത്തലത്ത് (ADNO ഹോപ്പ് പ്രൊജക്റ്റ്‌, കണ്ണൂർ റൂറൽ) സ്വാഗതവും, പ്രസാദ്. കെ (ADNO, SPC Project, കണ്ണൂർ റൂറൽ) അധ്യക്ഷപദവി അലങ്കരിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിയിൽ സി. വി. എൻ യാസിറ ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു.


പ്രസ്തുത പരിപാടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചത് ഹോപ്പ് പദ്ധതി 2025-2026 രജിസ്റ്റർ ചെയ്തിട്ടുള്ള റിയ, ആദിത്യ എന്നീ കുട്ടികളാണ്. ഈ പരിപാടിക്ക് നന്ദി അറിയിച്ചുകൊണ്ട് സംസാരിച്ചത് ഹോപ്പ് പദ്ധതി 2025-2026 ൽ രജിസ്റ്റർ ചെയ്തിട്ടുള്ള സാന്ദ്രജിത് ആണ്. പ്രസ്തുത പരിപാടിയിൽ ഹോപ്പ് പ്രൊജക്റ്റ്‌ 2025-2026 പ്രകാരം രജിസ്റ്റർ ചെയ്ത കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. തുടർന്ന് തളിപ്പറമ്പ നാഷണൽ കോളേജിലെ കുട്ടികളെയും ഉൾപ്പെടുത്തി ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിച്ചു.. പ്രസ്തുത പരിപാടിയിൽ ശ്രീമതി സി. വി. എൻ യാസിറ ടീച്ചർ ക്ലാസുകൾ കൈകാര്യം ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *