January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • പട്ടികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ഭരണകർത്താക്കൾക്ക് ഭീമ ഹരജി നൽകും.

പട്ടികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ഭരണകർത്താക്കൾക്ക് ഭീമ ഹരജി നൽകും.

By on September 16, 2025 0 69 Views
Share

പട്ടിയുണ്ട് സൂക്ഷിക്കുക; നായ ആക്രമിക്കുമെന്നു തോന്നിയാൽ, നിങ്ങൾ തനിച്ചാണെങ്കിൽ, എടുക്കേണ്ട മുൻകരുതലുകൾ | മനോരമ ഓൺലൈൻ ന്യൂസ് - Dog bites are a ...

മാഹി: ഇക്കഴിഞ്ഞ ആഗസ്ത് 8 ന്
സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം തെരുവ് പട്ടികളുടെ ആക്രമണത്തിൽ നിന്ന് മനുഷ്യരെ രക്ഷിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ പ്രത്യേക പാർപ്പിട സൗകര്യങ്ങളൊരുക്കേണ്ടതാണ്. ഇത് സംബന്ധിച്ച് ഒക്ടോബർ മാസം സുപ്രീം കോടതിയിൽ തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട് ദേശീയ നയം രൂപികരിക്കപ്പെടുകയുമാണ്. ഓഗസ്റ്റ് 22 ന് വിധി പുറപ്പെടുവിച്ച മൂന്നംഗ ബഞ്ചാണ് നയം രൂപീകരിക്കുന്നത്.
ഇത്തരമൊരു പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ബഹുജനാഭിപ്രായം ഉയർന്നു വരേണ്ടതുണ്ട്.
2021 മുതൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒട്ടേറെ സമരപോരാട്ടങ്ങൾ നടത്തിവന്ന ജനശബ്ദം മാഹി വിവിധ കേന്ദ്രങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് ആയിരക്കണക്കിന് ഒപ്പ് ശേഖരിച്ച് പ്രധാനമന്ത്രി, ലഫ്: ഗവർണ്ണർ , മുഖ്യമന്ത്രി, ചീഫ് സിക്രട്ടരി എന്നിവർക്ക് ഒക്ടോബർ ആദ്യവാരം നേരിട്ട് ഭീമഹരജി നൽകാൻ ജനശബ്ദം തീരുമാനിച്ചിട്ടുണ്ട്.


മുഴുവൻ ബഹുജന സംഘടനകളും ഈ പോരാട്ടത്തിൽ സഹകരിക്കണമെന്ന് ജനശബ്ദം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.
കഴിഞ്ഞ രണ്ട് മാസക്കാലമായി മാഹി മേഖലയിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാത്തത് മൂലം നഗരവും നാട്ടിൻ പുറങ്ങളും ചീഞ്ഞ് നാറുയാണ്. സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കാനും ഇത് കാരണമായേക്കും.
ദേശീയ തലത്തിൽ വർഷങ്ങൾക്ക് മുമ്പ് ശുചിത്വ ജില്ലയ്ക്കുള്ള അവാർഡ് നേടിയപ്പോഴും ,
അധികൃതരുടെ കുറ്റകരമായ അനാസ്ഥയാണ് ഇത്തരമൊരു ദുർഗ്ഗതി മയ്യഴിക്ക് വരുത്തിയതെന്ന് നേതാക്കൾ ആരോപിച്ചു. പ്രസിഡണ്ട്ചാലക്കര പുരുഷു, ജനറൽ സെക്രട്ടരി ഇ.കെ. റഫീഖ്, ടി.എം.സുധാകരൻ, ഷാജി പിണക്കാട്ട്, പി.കെ.ശ്രീധരൻ മാസ്റ്റർ, ജസീമ മുസ്തഫ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Leave a comment

Your email address will not be published. Required fields are marked *