March 6, 2026
  • March 6, 2026
Breaking News
  • Home
  • Uncategorized
  • കൊട്ടത്തോണിക്കാരുടെ അനധികൃത മത്സ്യബന്ധനം തടയുക..

കൊട്ടത്തോണിക്കാരുടെ അനധികൃത മത്സ്യബന്ധനം തടയുക..

By on September 16, 2025 0 80 Views
Share

അതിർത്തി കടന്ന് മത്സ്യബന്ധനം: 32 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക | Transboundary fishing: Sri Lanka arrests 32 Indians

എടക്കാട് : അഞ്ചരക്കണ്ടി പുഴയിലെ ഇതര സംസ്ഥാനക്കാരായ കൊട്ടത്തോണിക്കാരുടെ അനധികൃതവും, അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയണമെന്ന് ആവശ്യപ്പെട്ട്, മത്സ്യത്തൊഴിലാളി യൂണിയൻ CITU എടക്കാട് ഏരിയാ കമ്മറ്റി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിവേദനം നൽകി.

അഞ്ചരക്കണ്ടി പുഴയിൽ എടക്കടവ് മുതൽ മുഴപ്പിലങ്ങാട് അഴിമുഖം വരെയുള്ള പ്രദേശങ്ങളിൽ നിരവധി മത്സ്യത്തൊഴിലാളികൾ വർഷങ്ങളായി മത്സ്യബന്ധനം നടത്തി വരികയാണ്. നിരവധി കുടുംബങ്ങളുടെ ഉപജീവന മാർഗ്ഗമാണ് പുഴയിലെ പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനം. ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന “കൊട്ടത്തോണിക്കാരുടെ ” അനധികൃതവും അശാസ്ത്രീയ രീതിയിലുമുള്ള മത്സ്യബന്ധനം മൂലം തദ്ദേശീയരായ പരമ്പരാഗത തൊഴിലാളികൾ വളരെയധികം പ്രയാസം നേരിടുകയാണ്. കൊട്ടത്തോണിക്കാരുടെ അശാസ്ത്രീയമായ രീതിയിലുള്ള മത്സ്യബന്ധനം മൂലം മത്സ്യ ലഭ്യത കുറയുകയും, മത്സ്യ സമ്പത്ത് നശിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. കിലോമീറ്ററോളം നീളത്തിലുള്ള വലകൾ ഉപയോഗിച്ചാണ് ഇവരുടെ മത്സ്യബന്ധനം.

ഇത് പരമ്പരാഗത തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്തുന്നതിന് തടസമാവുകയും, മത്സ്യങ്ങൾ ലഭിക്കാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. പുഴയുടെ തീരങ്ങളിൽ വർഷങ്ങളായി മത്സ്യബന്ധനം നടത്തുന്ന തദ്ദേശീയരായ തൊഴിലാളികൾ നീളം കുറഞ്ഞ വലകൾ ഉപയോഗിച്ച്, പരമ്പരാഗത രീതിയിലാണ് മത്സ്യബന്ധനം നടത്തുന്നത്.
കൊട്ടത്തോണിക്കാരുടെ അനധികൃതവും, അശാസ്ത്രീയ രീതിയിലുമുള്ള മത്സ്യബന്ധനം തടയുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം സംരക്ഷിക്കുന്നമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ഉമ്മലിൽ റയീസ്, ഏരിയാ കമ്മിറ്റിയംഗം കെ.റസാക്ക്, മാവിലായി ഡിവിഷൻ കമ്മിറ്റിയംഗങ്ങളായ സക്കരിയ, കെ.നിസാർ, കെ.ഉസ്മാൻ എന്നിവർ ചേർന്നാണ് നിവേദന നൽകിയത്..

Leave a comment

Your email address will not be published. Required fields are marked *